എന്നെക്കാളും വലിയ തിന്മ വേറെയില്ല; അനിമല്‍ ടീസര്‍
Film News
എന്നെക്കാളും വലിയ തിന്മ വേറെയില്ല; അനിമല്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th September 2023, 12:04 pm

രണ്‍ബീര്‍ കപൂര്‍ കേന്ദ്രകഥാപാത്രമാവുന്ന അനിമലിന്റെ ടീസര്‍ പുറത്ത്. സങ്കീര്‍ണമായ അച്ഛന്‍-മകന്‍ ബന്ധത്തിലൂടെ തുടങ്ങുന്ന ടീസര്‍ തിന്മയുടെ പ്രതിരൂപമായ ഗ്യാങ്സ്റ്ററിലേക്ക് വഴിമാറുന്ന രംഗങ്ങളിലൂടെയാണ് ടീസര്‍ കടന്നുപോവുന്നത്. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരേയും ടീസറില്‍ കാണാം. അനില്‍ കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ അച്ഛനായി അഭിനയിക്കുന്നത്.

നേരത്തെ പുറത്ത് വന്ന പ്രി ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ നിരവധി പേരെ കൊല്ലുന്നതാണ് പ്രി ടീസറില്‍ കാണിക്കുന്നത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് ഓവര്‍കോട്ടും ധരിച്ച് മുഖത്ത് മാസ്‌കുമായി നിരവധി പേരെ കാണാം.

അതിനിടയില്‍ രണ്‍ബീര്‍ ഒരു കോടാലി എടുക്കുകയും ഇവര്‍ തമ്മിലെ സംഘട്ടനം ആരംഭിക്കുകയും ചെയ്യുകയാണ്. രണ്‍ബീര്‍ ചിലരെ കോടാലി കൊണ്ട് കൊല്ലുകയും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമല്‍ ഭദ്രകാളി പിക്ചേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ടി സീരീസ്, സിനി 1 എന്നിവരാണ് അവതരിപ്പിക്കുന്നത്.

സംഗീതം- മനന്‍ ഭരദ്വാജാണ്. ലിറിക്സ് – ഭൂപീന്ദര്‍ ബബ്ബല്‍, ഗായകര്‍ – മനന്‍ ഭരദ്വാജ്, ഭൂപീന്ദര്‍ ബബ്ബല്‍. പി.ആര്‍.ഒ. – ശബരി

Content Highlight: ANIMAL movie second Teaser