ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായാണ് അനില്‍ ആന്റണിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഭാരവാഹികളെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് എ.പി അബ്ദുള്ളക്കുട്ടി തുടരും. ബി.എം സന്തോഷ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായും തുടരും.
ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബി.ജെ.പി നീക്കം. 13 വൈസ് പ്രസിഡന്റുമാരെയും ഒമ്പത് ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടാണ് നദ്ദ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെലങ്കാന മുന്‍ അധ്യക്ഷന്‍ ബന്ദി സഞ്ജയ്‌യെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.