മിയാമി കിരീടം ആന്റി മുറേയ്ക്ക്
DSport
മിയാമി കിരീടം ആന്റി മുറേയ്ക്ക്
ന്യൂസ് ഡെസ്‌ക്
Monday, 1st April 2013, 7:00 am

ബ്രിട്ടീഷ് താരം ആന്റി മുറേ മിയാമി കിരീടം സ്വന്തമാക്കി. സ്‌പെയിനിന്റെ ഡേവിഡ് ഫെററിനെ തോല്‍പ്പിച്ചാണ് മുറേ കിരീടം സ്വന്തമാക്കിയത്. 2-6, 6-4, 7-6(1) എന്ന സ്‌കോറിനായിരുന്നു മുറേയുടെ വിജയം.[]

ആവേശകരമായ മത്സരത്തിന്റെ അവസാനം ആര് വിജയിക്കുമെന്ന അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ ടൈ ബ്രേക്കിലൂടെയായിരുന്നു മുറേയുടെ വിജയം.

കളിയുടെ ആദ്യ സെറ്റ് ഫെററര്‍ക്ക് വിട്ടുകൊടുത്തെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിലും മുറേയുടെ പ്രതിഭ വിളിച്ചോതുന്ന പ്രകടനമായിരുന്നു കണ്ടത്. രണ്ട് മണിക്കൂര്‍ 45 മിനുറ്റ് നേരം മത്സരം നീണ്ടുനിന്നു.

മിയാമി കിരീടം സ്വന്തമാക്കിയതോടെ ഫെറററെ പിന്തള്ളി ലോക രണ്ടാം സ്ഥാനത്തേക്ക് മുറേ എത്തി. ഇതു രണ്ടാം തവണയാണ് മുറെ മിയാമി ഓപ്പണ്‍ കിരീടം നേടുന്നത്.