ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുൾ ഇൻഡസ്ട്രി മലയാളം, ആ പ്രത്യേകത മറ്റൊരു സെറ്റിലും കണ്ടിട്ടില്ല: ആൻഡ്രിയ ജെർമിയ
Entertainment news
ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുൾ ഇൻഡസ്ട്രി മലയാളം, ആ പ്രത്യേകത മറ്റൊരു സെറ്റിലും കണ്ടിട്ടില്ല: ആൻഡ്രിയ ജെർമിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th April 2022, 11:02 pm

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായികയാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ മലയാള സിനിമയിലെത്തുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമാ ഇന്ഡസ്ട്രികൾ എടുക്കുകയാണെങ്കിൽ ഏറ്റവും സക്സസ്ഫുള്ളായ ഇൻഡസ്ട്രി മലയാളമാണെന്നും അവിടെ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും പറഞ്ഞിരിക്കുകയാണ് ആൻഡ്രിയ. മാത്രവുമല്ല മലയാളം സിനിമാ മേഖലയിൽ തിരക്കഥാകൃത്തുക്കൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെ കുറിച്ചും ആൻഡ്രിയ കൂട്ടി ചേർക്കുന്നുണ്ട്.

മലയാളം സിനിമ ഇന്ടസ്ട്രിയെക്കുറിച്ചു സിനിമ വികടൻ എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആൻഡ്രിയ ജെർമിയ.

 

‘ഇപ്പോൾ നോക്കിയാൽ മോസ്റ്റ് സക്സസ്ഫുൾ ഫിലിം ഇൻഡസ്ട്രി ഇൻ ഇന്ത്യ എന്ന് പറയുന്നത് മലയാളം ഇന്ഡസ്ട്രിയാണ്. ഇൻവെസ്റ്റ്മെന്റും റിട്ടേൺ ഇൻവെസ്റ്റ്മെന്റും നോക്കുകയാണെങ്കിൽ അവരുടേതാണ് മോസ്റ്റ് സക്സസ്ഫുൾ ഇൻഡസ്ട്രി. നല്ല രീതിയിലുള്ള കഥയാണ് അവരുടേത്. എല്ലാവരും അവരുടെ പടമാണ് കാണുന്നത്. പ്രത്യേകിച്ച് ലോക്ക് ഡൗൺ സമയത്ത്. അതാണ് സത്യം. അതുകൊണ്ട് അവരാണ് സിനിമയുടെ ക്വാളിറ്റിയിൽ മുന്നിൽ നിൽക്കുന്നത്,’ എന്നാണ് ആൻഡ്രിയ ഇന്റർവ്യൂവിൽ പറഞ്ഞത്.

‘ഉഗ്രൻ സ്ക്രിപ്റ്റ് സെൻസ് മലയാളം ഇൻഡസ്ട്രയിലെ ആളുകൾക്കുണ്ട്. ഞാൻ മലയാളം ഇൻഡസ്ട്രയിൽ കണ്ട ഒരു കാര്യം തിരക്കഥാ കൃത്തുക്കൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധ്യാനവുമാണ്. അത് ഞാൻ വേറൊരു ഇന്ഡസ്ട്രിയിലും കണ്ടിട്ടില്ല. ഒരു മലയാളം ഫിലിം സെറ്റിലേക്ക് പോയാൽ ഡയറക്ടർ ഉണ്ടാകും. കൂടെ സ്ക്രിപ്റ്റ് റൈറ്ററും ഉണ്ടാകും. ഷൂട്ടിങ്ങിനു ദിവസവും അവരും വരും. അവരും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ മറ്റു ഇൻഡസ്ട്രികളിൽ അതില്ല,’ എന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.

ഏറെ ശ്രദ്ധിക്കപെട്ട അന്നയും റസൂലും എന്ന ആദ്യ ചിത്രത്തിലൂടെ നായിക മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിലായിരുന്നു നായകൻ. ഈ ചിത്രത്തിൽ തന്നെ കണ്ടോ കണ്ടോ എന്നൊരു ഗാനവും ആൻഡ്രിയ പാടിയിരുന്നു. ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പിൽ എന്നീ മലയാള സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

Content Highlight; Andrea jeremiah talking about malayalam film industry