എന്‍.ജി.ഒ ഫണ്ടിങ്: വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ആന്ധ്രാപ്രദേശും തെലങ്കാനയും
Daily News
എന്‍.ജി.ഒ ഫണ്ടിങ്: വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ആന്ധ്രാപ്രദേശും തെലങ്കാനയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2014, 2:07 pm

NGO-Foriegn-fundഹൈദരാബാദ്: എന്‍.ജി.ഒ. ഫണ്ടിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കോടതി ഉത്തരവു നല്‍കിയിട്ടും ആന്ധ്രാപ്രദേശും തെലങ്കാനയും ഭാഗികമായ വിവരങ്ങള്‍ മാത്രമേ ഹാജരാക്കിയുള്ളു.

രണ്ട് സംസ്ഥാനങ്ങളിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ എന്‍.ജി.ഒ ഫണ്ട് ഒഴുകിയെത്തുന്നതെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. മൊത്തത്തില്‍ 1000 കോടിയില്‍ കൂടുതല്‍ തുക വിദേശത്തുനിന്നും ഈ സംസ്ഥാനങ്ങളിലെ എന്‍.ജി.ഒകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കണക്കകള്‍ സൂചിപ്പിക്കുന്നു.
[]
ആന്ധ്രാപ്രദേശും തെലങ്കാനയും വിവരങ്ങള്‍ പൂര്‍ണമായി നല്‍കാത്തതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. പൂര്‍ണ വിവരങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സി.ബി.ഐക്ക് കോടതി ഉത്തരവു നല്‍കി.

ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട്‌ സ്വീകരിക്കുന്ന 10 ജില്ലകളില്‍ മൂന്നെണ്ണം ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണെന്ന് ആഭ്യന്തരകാര്യ മന്ത്രാലയം പുതുതായി പുറത്തുവിട്ട ##എഫ്.സി.ആര്‍.എ (വിദേശ സംഭാവന നിയന്ത്രണ നിയമം) വിവരങ്ങളില്‍ പറയുന്നു. 2012-13 കാലയളവില്‍ രണ്ട് സംസ്ഥാനങ്ങളിലുമായി എന്‍.ജി.ഒ.കളുടെ കൈകളിലൊഴുകിയെത്തിയത് 1146 കോടി രൂപയാണെന്നാണ് കണക്ക്.

ആന്ധ്രാ പ്രദേശിലെ അനന്തപൂര്‍, കൃഷ്ണ എന്നീ ജില്ലകളും തെലങ്കാനയിലെ രങ്കറെഡ്ഡിയുമാണ് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മൂന്ന് ജില്ലകള്‍.

ഇതില്‍ മൂന്നാം സ്ഥാനമാണ് ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കുമായി ഉള്ളത്. ദല്‍ഹിയും തമിഴ്‌നാടുമാണ് എന്‍.ജി.ഒകള്‍ സ്വീകരിക്കുന്ന വിദേശഫണ്ടിന്റെ കാര്യത്തില്‍ തൊട്ടു മുമ്പിലുള്ളത്.