'ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗോസ് ടു' ടീസര്‍ പുറത്തുവിട്ടു
movie teaser
'ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗോസ് ടു' ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th June 2019, 6:38 pm

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമായ ‘ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗേസ് ടൂ’ റിലീസിന് ഒരുങ്ങുകയാണ്.

ആദാമിന്റെ മകന്‍ അബു, പത്തേ മാരി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, അപ്പാനി ശരത്, അലന്‍സിയര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോസ്ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം.