ഒന്നുരണ്ട് ട്രോളുകള്‍ കണ്ടപ്പോഴാണ് എന്റെ സിനിമകളില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് മനസിലായത്: അനാര്‍ക്കലി മരിക്കാര്‍
Film News
ഒന്നുരണ്ട് ട്രോളുകള്‍ കണ്ടപ്പോഴാണ് എന്റെ സിനിമകളില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് മനസിലായത്: അനാര്‍ക്കലി മരിക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2024, 8:11 am

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനാര്‍ക്കലി .ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ചിത്രമാണ് മന്ദാകിനി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അവസാനത്തെ രണ്ട് സിനിമകളില്‍ വന്ന സാമ്യതയെപ്പറ്റി സംസാരിച്ചു.

സുലൈഖ മന്‍സിലിലും മന്ദാകിനിയിലും കല്യാണപ്പെണ്ണിന്റെ വേഷമാണ് ചെയ്തതെന്നും കല്യാണം സ്റ്റാര്‍ എന്ന പേര് ഭാവിയില്‍ വരുമോ എന്ന് അറിയില്ലെന്നും ഒന്നുരണ്ട് ട്രോളുകള്‍ കണ്ടപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും അനാര്‍ക്കലി പറഞ്ഞു. വരുന്ന കഥകള്‍ അങ്ങനെയുള്ളതായത് കൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നതെന്നും താരം പറഞ്ഞു.

‘വളെര ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുക്കുന്ന ഒരാളാണ് ഞാന്‍. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രം ചെയ്യാനാണ് എനിക്ക് താത്പര്യം. മന്ദാകിനി സെലക്ട് ചെയ്യാന്‍ കാരണം ഇതിന് മുമ്പ് ഞാന്‍ ഹ്യൂമര്‍ ചെയ്തിട്ടില്ലായിരുന്നു. അങ്ങനെയൊരു സംഭവം ട്രൈചെയ്യാന്‍ വേണ്ടിയാണ് മന്ദാകിനി സെലക്ട് ചെയ്തത്. മന്ദാകിനിക്ക് മുമ്പ് ഞാന്‍ ചെയ്ത സിനിമയായിരുന്നു സുലൈഖ മന്‍സില്‍.

അതിലും കല്യാണപ്പെണ്ണിന്റെ വേഷമായിരുന്നു എനിക്ക്. ഈ സിനിമയിലും അതുപോലെ തന്നെയാണ്. മിക്കവാറും എന്നെ കല്യാണം സ്റ്റാര്‍ എന്ന വിളിക്കാന്‍ ചാന്‍സുണ്ട്. ഒന്നുരണ്ട് ട്രോളുകള്‍ കണ്ടിട്ടുന്നെന്നല്ലാതെ ആരും ഈ കാര്യം നേരിട്ട് ചോദിച്ചിട്ടില്ല. വരുന്ന കഥകള്‍ മുഴുവന്‍ ഇങ്ങനെയുള്ളതാണ്. ഇനിമുതല്‍ കല്യാണപ്പെണ്ണ് എന്ന് പറയുമ്പോള്‍ പലര്‍ക്കും എന്റെ മുഖമാകും മനസില്‍ വരുന്നത്,’ അനാര്‍ക്കലി പറഞ്ഞു.

Content Highlight: Anarkali Marikar about the similarities in her last two movies