പൊതുചടങ്ങില്‍ പോലും സ്വകാര്യതയില്ല; നമ്മുടെ സ്വാതന്ത്ര്യം വിറ്റ് അവര്‍ കാശുണ്ടാക്കുന്നു: അനന്യ
Malayalam Cinema
പൊതുചടങ്ങില്‍ പോലും സ്വകാര്യതയില്ല; നമ്മുടെ സ്വാതന്ത്ര്യം വിറ്റ് അവര്‍ കാശുണ്ടാക്കുന്നു: അനന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 7:35 am

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനന്യ. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് ഫേസ് ബുക്ക് ഉപയോഗിക്കാനറിയില്ല എന്നൊരു കമന്റ് അനന്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ എണ്ണം വര്‍ധിച്ച ഈ കാലത്ത് മലയാളിക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ്  നടി. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അനന്യ.

‘പതിനാല് കൊല്ലം മുമ്പാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അതിനോട് ചിലര്‍ രൂക്ഷമായി പ്രതികരിച്ചു. അതെന്നെ വിഷമിപ്പിച്ചു. യഥാര്‍ഥത്തില്‍ ആരെയും വിഷമിപ്പിക്കാനായിരുന്നില്ല അങ്ങനെയൊരു പ്രതികരണം. കലാകാരി എന്നത് മാറ്റിനിര്‍ത്തിയാല്‍ ഞാനും ഒരു സാധാരണ വ്യക്തിയാണ്. ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.സോഷ്യല്‍ മീഡിയ ഓരോരുത്തരുടെയും ജീവനും ശ്വാസവും ആയിരിക്കുന്നു. സോഷ്യല്‍ മീഡിയ മാധ്യമമാക്കി വരുമാനം കണ്ടെത്തുന്നവരും വന്നു,’ അനന്യ പറയുന്നു.

സോഷ്യല്‍ മീഡിയയും വ്യക്തി ജീവിതവും കൂട്ടിക്കലര്‍ത്താതിരിക്കുക എന്നാണ് തന്റെ നിലപാടെന്നും താല്പര്യമുള്ളവര്‍ക്ക് അതങ്ങനെ തുടരാമെന്നും നടി പറഞ്ഞു. പക്ഷേ, താല്പര്യമില്ലാത്തവരെ വെറുതെവിടണമെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.

‘മാനസികമായി അത് വലിയ വേദനയുണ്ടാക്കുന്നു. സോഷ്യല്‍ മീഡിയ വളരെ കുറച്ച് ഉപയോഗിക്കുന്ന ആളാണ് ഞാന്‍. സ്‌നേഹിച്ചില്ലെങ്കിലും കൊല്ലരുത് എന്ന് പറയാറില്ലേ. ഓരോരുത്തര്‍ക്കും അവരുടേതായ ജീവിതവും ഇടവുമുണ്ടെന്ന് പലരും മറന്നുപോകുന്നു. പൊതുചടങ്ങുകള്‍ക്ക് പോകുമ്പോള്‍ സ്വകാര്യത മാനിക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ട്. താരങ്ങള്‍ ഒരു സിനിമയ്ക്ക് പോകുന്നത് പോലും വീഡിയോയാക്കി മറ്റുള്ളവര്‍ ആഘോഷിക്കുകയാണ്. അവര്‍ പണമുണ്ടാക്കുന്നു. അത് നമ്മുടെ സ്വാതന്ത്ര്യം വിറ്റിട്ടാണ്,’ അനന്യ പറഞ്ഞു.

ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ഇക്കാലത്ത് ആര്‍ക്കും എന്തും ചെയ്യാം എന്നായിട്ടുണ്ടെന്നും താന്‍ ഇത് പറയുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും നടി പറയുന്നു. പ്രൊഫഷണല്‍ ലൈഫിനും വ്യക്തിജീവിതത്തിനും ഇടയില്‍ വലിയ അന്തരമുണ്ടെന്നും അത് എല്ലാവരും മനസിലാക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content highlight: Ananya talks about her comme

nt that Malayalis don’t know how to use Facebook