'ആളുകള്‍ പറയും ആണ്‍കുട്ടിയെ പോലെ പതിഞ്ഞിരിക്കുന്നു'; ബോഡി ഷെയ്മിംഗിനെക്കുറിച്ച് അനന്യ പാണ്ഡെ
indian cinema
'ആളുകള്‍ പറയും ആണ്‍കുട്ടിയെ പോലെ പതിഞ്ഞിരിക്കുന്നു'; ബോഡി ഷെയ്മിംഗിനെക്കുറിച്ച് അനന്യ പാണ്ഡെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th March 2021, 11:06 pm

മെലിഞ്ഞ ശരീര പ്രകൃതി ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുള്ള ബോളിവുഡ് താരമാണ് അനന്യ പാണ്ഡെ. ഇപ്പോള്‍ താന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയിമിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

മെലിഞ്ഞിരിക്കുന്ന തന്റെ ശരീരം കാണുമ്പോള്‍ മുമ്പ് ആളുകള്‍ താന്‍ ഒരു ആണ്‍കുട്ടിയെ പോലിരിക്കുന്നു എന്നാണ് പറയാറ് എന്നാണ് അനന്യ പറഞ്ഞിരിക്കുന്നത്. ബോളിവുഡ് ബബ്‌ളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘പണ്ട് അച്ഛന്റെയും അമ്മയുടെയുമൊക്കെ കൂടെ പുറത്ത് പോകുമ്പോള്‍ ആളുകളൊക്കെ എന്നെ നോക്കി, എന്റെ ശരീരം ഒരു ആണ്‍കുട്ടിയെ പോലെ പതിഞ്ഞിരിക്കുന്നു എന്നാണ് പറയാറ്. അന്നത്തെ കാലത്തൊക്കെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു. കാരണം നമ്മള്‍ ആത്മ വിശ്വാസം ഉണ്ടാക്കിയെടുക്കുന്ന സമയം ആയിരുന്നല്ലോ,’ അനന്യ പറഞ്ഞു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലാണ് അനന്യ ആദ്യമായി ബോളിവുഡില് അരങ്ങേറ്റം കുറിക്കുന്നത്. ആ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ബോഡിഷെയിമിംഗ് കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ താന്‍ ഇപ്പോള്‍ അതിനെയെല്ലാം സ്വയം അംഗീകരിച്ച് പഠിക്കുകയാണ് എന്നാണ് അനന്യ പറയുന്നത്.

‘എനിക്കിപ്പോള്‍ തോന്നുന്നത്, എന്നെ തന്നെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പോയിന്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. അത് മുമ്പ് സംഭവിച്ചൊരു കാര്യമാണ് എന്നല്ല, ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതാണ് എന്നതാണ്. ആര് എന്തു പറയുന്നതിനേക്കാളും ഈ തിരിച്ചറിവാണ് നമുക്ക് വേണ്ടത്,’ അനന്യ പറഞ്ഞു.

സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനായി 2019ല്‍ സോ പോസിറ്റീവ് എന്ന പേരില്‍ അനന്യ ഒരു ഓണ്‍ലൈന്‍ സംരംഭം തുടങ്ങിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ananya Pnadey open up about body shaming experience she felt