സിവയെന്ന കുഞ്ഞ് 'വന്‍മരം' വീണു, ഇനി സമൈര; ഹിറ്റായി രോഹിത് ശര്‍മ്മയുടെ മകളുടെ വീഡിയോ
Social Tracker
സിവയെന്ന കുഞ്ഞ് 'വന്‍മരം' വീണു, ഇനി സമൈര; ഹിറ്റായി രോഹിത് ശര്‍മ്മയുടെ മകളുടെ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st March 2021, 1:21 pm

മുംബൈ: ക്രിക്കറ്റ് ലോകത്ത് ഏറെ ജനപ്രീതി നേടിയ താരപുത്രിയായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടേയും സാക്ഷിയുടേയും മകള്‍ സിവ ധോണി. സിവയുടെ മലയാളം പാട്ടും കുട്ടിക്കുറുമ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.

ഐ.പി.എല്ലിനിടയിലെ സിവയുടെ ‘പ്രകടനങ്ങളും’ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിവയുടെ ശ്രേണിയിലേക്ക് കടന്നുവരികയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയുടേയും റിഥികയുടേയും മകള്‍ സമൈര ശര്‍മ്മയും.


മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മുംബൈ ഇന്ത്യന്‍സിന്റെ ഹെല്‍മറ്റ് ധരിച്ച് രോഹിതിന്റെ പുള്‍ ഷോട്ട് അനുകരിക്കാന്‍ സമൈര ശ്രമിക്കുന്നതാണ് വീഡിയോയില്‍.

രോഹിതും റിഥികയും വീഡിയോയിലുണ്ട്. നിന്നെ കാണാന്‍ വിക്കറ്റ് കീപ്പറെ പോലെയുണ്ടെന്നാണ് രോഹിത് മകളോട് പറയുന്നത്. റിഷഭ് ചാച്ചുവിനെ (റിഷഭ് പന്ത്) പോലയുണ്ടെന്ന് റിഥികയും പറയുന്നത്.

ഹെല്‍മറ്റില്‍ ടീമിന്റെ ലോഗോ കാണിച്ച് എന്താണെന്ന് റിഥിക ചോദിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് എന്ന് സമൈര മറുപടി പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: An adorable Samaira shows how her father Rohit Sharma hits a six