വിമര്‍ശനം കടുത്തു; പണം തിരികെ കൊടുത്ത് പാന്‍ മസാല പരസ്യത്തില്‍ നിന്ന് പിന്മാറി അമിതാഭ് ബച്ചന്‍
India
വിമര്‍ശനം കടുത്തു; പണം തിരികെ കൊടുത്ത് പാന്‍ മസാല പരസ്യത്തില്‍ നിന്ന് പിന്മാറി അമിതാഭ് ബച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th October 2021, 2:49 pm

മുംബൈ: രാജ്യത്തെ ഒരു പ്രമുഖ പാന്‍ മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്നും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ പിന്മാറി.

പരസ്യത്തില്‍ അഭിനയിക്കാന്‍ വാങ്ങിച്ച പണം മടക്കി നല്‍കിയതായും അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‍ അഭിനയിച്ച പുതിയ പരസ്യം പാന്‍ മസാല കമ്പനി പുറത്തിറക്കിയിട്ട് ഒരാഴ്ച മാത്രമാണ് ആവുന്നത്. ബച്ചന്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

പാന്‍ മസാലയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ പ്രചാരണത്തില്‍ നിന്ന് സ്വയം പിന്മാറാന്‍ ഒരു ദേശീയ പുകയില വിരുദ്ധ സംഘടന ബച്ചനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

അമിതാഭ് ബച്ചന്‍ പരസ്യത്തില്‍ നിന്ന് പിന്‍മാറിയാല്‍ യുവാക്കള്‍ പുകയിലയ്ക്ക് അടിമയാകുന്നത് തടയാന്‍ കഴിയുമെന്ന് സംഘടന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Amitabh Bachchan steps down as the face of a paan masala brand