എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ അമിത്ഷായുടെ പ്രസംഗവേദിയില്‍ പട്ടേല്‍ പ്രതിഷേധം; ബി.ജെ.പിയുടെ ‘ഗൗരവ് യാത്ര’യ്ക്ക് തുടക്കത്തില്‍ തന്നെ കല്ലുകടി
എഡിറ്റര്‍
Monday 2nd October 2017 8:25am


അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബി.ജെ.പിയുടെ ‘ഗൗരവ് യാത്ര’ ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ പട്ടേലുകളുടെ പ്രതിഷേധം. അമിത് ഷാ പ്രസംഗിക്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന പട്ടേല്‍ യുവാക്കള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

പ്രതിഷേധിച്ചവരില്‍ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മറ്റു മൂന്നുപേരെ കൂടെ കിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേ സമയം യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയാണെന്ന് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും അമിത് ഷായുടെ റാലിക്ക് നേരെ പട്ടേല്‍ പ്രക്ഷോഭം ഉണ്ടായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബി.ജെ.പി ‘ഗൗരവ് യാത്ര’ സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002ല്‍ മോദി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അവസാനമായി റാലി സംഘടിപ്പിച്ചിരുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് യാത്ര നടത്തുന്നത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് പട്ടേല്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ബി.ജെ.പി ഇത്തവണ മത്സരിക്കുന്നത് കോണ്‍ഗ്രസിനെതിരില്ല ജനങ്ങള്‍ക്കെതിരാണെന്നും പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു.

अमित शाह की गुजरात गौरव यात्रा रैली में हंगामा,

अमित शाह की गुजरात गौरव यात्रा रैली में हंगामा, भाषण के दौरान पाटीदार युवाओं की नारेबाजी

Posted by जनता का रिपोर्टर on Sunday, October 1, 2017

Advertisement