എഡിറ്റര്‍
എഡിറ്റര്‍
‘അങ്ങോട്ട് മാറി നില്‍ക്ക്’; ജനരക്ഷാ യാത്രക്കിടെ കുമ്മനത്തിന്റെയും തന്റെയും അടുത്തെത്തിയ പ്രവര്‍ത്തകനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് അമിത് ഷാ; വീഡിയോ
എഡിറ്റര്‍
Saturday 7th October 2017 10:26pm

 

കണ്ണൂര്‍: ഒക്ടോബര്‍ 3 നു പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച ബി.ജെ.പിയുടെ ജനരക്ഷാ യാത്ര കണ്ണൂര്‍ ജില്ലിയിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് പ്രവേശിച്ചിരിക്കുകയാണ്. ജാഥ നാലു ദിവസം പിന്നിട്ടപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാലത് ട്രോളുകളുടെയും നേതാക്കന്മാരുടെ പ്രസ്താവനകളുടെയും പേരിലാണെന്നതാണ് വസ്തുത.


Also Read: ‘കളത്തിനു പുറത്ത് വിക്കറ്റ് തെറിച്ച് ജഡേജ’; താരത്തിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; ഹോട്ടല്‍ അടപ്പിച്ചു


ഉദ്ഘാടനത്തിനെത്തിയ അമിത് ഷാ പരിപാടി വെട്ടിച്ചുരുക്കി മടങ്ങിയതായിരുന്നു ജാഥയുടെ ആദ്യ ദിവസത്തെ വാര്‍ത്തയെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത് ബി.ജെ.പി നേതാക്കള്‍ക്ക് പ്രവര്‍ത്തകരോടുള്ള മനോഭാവത്തെ കുറിച്ചാണ്. ജാഥക്കിടെ തന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെയും സമീപത്തെത്തിയ പ്രവര്‍ത്തകനോട് അമിത് ഷാ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ജനരക്ഷാ യാത്രയുടെ ആദ്യദിനത്തില്‍ ബലിദാനികളുടെ ചിത്രങ്ങള്‍ നോക്കികാണുന്നിടത്ത് നിന്നാണ് അമിത് ഷാ പ്രവര്‍ത്തകനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. കുമ്മനത്തോടൊപ്പം ബലിദാനികളുടെ ചിത്രങ്ങള്‍ കണ്ടു നീങ്ങുകയായിരുന്ന അമിത് ഷാ ഇവരുടെ അടുത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകനോട് ആഗ്യഭാഷയില്‍ മാറി നില്‍ക്കാനാണ് പറയുന്നത്.


Dont Miss: എ.ബി.വി.പിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ചിത്രമല്ല ടി പി ചന്ദ്രശേഖരന്റേത്; എ.ബി.വി.പി പോസ്റ്ററില്‍ ടി.പിയെ ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍.എം.പി.ഐ


ചിത്രത്തെക്കുറിച്ച് വിശദീകരിക്കാനെന്നോണം മുന്നോട്ട് വരുന്ന പ്രവര്‍ത്തകനെയാണ് കുമ്മനത്തിന്റെ സമീപത്ത് നിന്നും അമിത് ഷാ നീക്കുന്നത്.

വീഡിയോ കാണാം:

 

 

 

Advertisement