തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം ഏറ്റെടുത്ത് ആമിര്‍ ഖാന്‍
Movies
തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം ഏറ്റെടുത്ത് ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th November 2018, 12:55 pm

മുബൈ: ബിഗ് ബജറ്റ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം ഏറ്റെടുത്ത് ആമിര്‍ ഖാന്‍. ചിത്രം റിലീസ് ചെയ്ത് മൂന്നു ആഴ്ചകള്‍ പിന്നിടുമ്പോഴും മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഈ അവസരത്തിലാണ് സിനിമയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഏറ്റെടുത്ത് ആമിര്‍ ഖാന്‍ തന്നെ രംഗത്തുവന്നത്.

“ചിത്രത്തിന്റെ പരാജയത്തില്‍ ഏറെ വിഷമമുണ്ട്. ചിത്രം പരമാവധി നന്നാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതfല്‍ ഞങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണ് കരുതുന്നത്. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ചിത്രം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചവരും ഉണ്ട്. അവര്‍ക്ക് നന്ദി അറിയിക്കുന്നു”. ആമിര്‍ പറഞ്ഞു. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആമിര്‍.


സുപ്രീം കോടതി രാഷ്ട്രീയ സമ്മര്‍ദത്തിനു അടിമപ്പെടുമെന്നോ; അയോധ്യ വിഷയത്തില്‍ മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് കപില്‍ സിബല്‍


വലിയ പ്രതീക്ഷകളോടെ ചിത്രം കാണാന്‍ പോയി നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്ന പ്രേക്ഷകരോട് ആമിര്‍ ഖാന്‍ മാപ്പ് പറഞ്ഞു. പ്രേക്ഷരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടെന്നും ആമിര്‍ പറഞ്ഞു.

“സിനിമയ്‌ക്കെതിരെ മോശം നിരൂപണങ്ങള്‍ വന്നതില്‍ ഒന്നും തന്നെ പറയാനില്ല. സിനിമ കാണുന്ന പ്രേക്ഷകന് അതിനെ വിമര്‍ശിക്കാനും പൂര്‍ണ്ണ അവകാശമുണ്ട്. ഈ ചിത്രം നന്നാക്കുന്നതിനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.”ആമിര്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നു വെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്‍ എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.