എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന്റെ ചിത്രമുള്ള ടോയിലറ്റ് റോളുമായി ആമസോണ്‍; അമേരിക്കന്‍ ആര്‍ട് ഓഫ് ക്ലാസിക് എന്ന് വിശദീകരണം
എഡിറ്റര്‍
Saturday 5th August 2017 9:47am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടോയിലറ്റ് റോള്‍ പുറത്തിറക്കി ഇ കൊമേഴ്‌സ് സൈറ്റായ ആമസോണ്‍.

അമേരിക്കയിലെ ചൂടന്‍ ഉത്പ്പന്നം എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ ചിത്രമുള്ള ടോയ്‌ലറ്റ് റോള്‍ ആമസോണ്‍ അവരുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്റെ ട്വീറ്റുകളടങ്ങുന്ന ടോയ്‌ലറ്റ് റോള്‍ 11.99 ഡോളറിനാണ് വിറ്റഴിക്കപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ മുഖമുള്ള പേപ്പര്‍ റോള്‍ 12.95 ഡോളറിനുമാണ് വില്‍ക്കുന്നത്. അമേരിക്കന്‍ ആര്‍ട് ഓഫ് ക്ലാസിക് എന്നുപറഞ്ഞുകൊണ്ടാണ് രണ്ട് ഉത്പ്പന്നങ്ങളും കമ്പനി വിറ്റഴിക്കുന്നത്. 25 ഡോളറിന് സൗജന്യ ഡെലിവറിയും ആമസോണ്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

2012 ല്‍ ട്രംപ് നടത്തിയ ചില ട്വീറ്റുകളാണ് പേപ്പറില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ബറാക് ഒബാമ പ്രസിഡന്റ് ആയിരിക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ നീരീക്ഷണങ്ങളടങ്ങിയ ട്വീറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജനാധിപത്യത്തിന്റെ ദുരന്തമാണ് ഇലക്ട്രല്‍ കോളേജ് എന്ന് പറഞ്ഞുകൊണ്ട് 2012 നവംബറില്‍ പോസ്റ്റ് ചെയ്ത ട്വീറ്റും സിറിയയില്‍ നിന്നും പിന്‍വാങ്ങണമെന്നാണ് താന്‍ പറയുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് 2013 സെപ്റ്റംബര്‍ 3 ന് പോസ്റ്റ് ചെയ്ത ട്വീറ്റും ടോയ്‌ലറ്റ് റോളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

Advertisement