ഭ്രമയുഗത്തിലേക്ക് എങ്ങനെ എത്തി? മറുപടിയുമായി അമാൽഡ ലിസ്
Film News
ഭ്രമയുഗത്തിലേക്ക് എങ്ങനെ എത്തി? മറുപടിയുമായി അമാൽഡ ലിസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 2:40 pm

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം കൂടിയാണ് അമൽഡ ലിസ്.

ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംസാരിക്കുകയാണ് അമാൽഡ ലിസ്. വാസ്തവത്തിൽ തനിക്ക് ഇങ്ങനെ ഒരു റോൾ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെന്ന് അമാൽഡ പറഞ്ഞു. ഒരു സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് താൻ ഇത്രയും വലിയ സിനിമയുടെ ഭാഗമായതെന്നും പക്ഷേ ആ ഒരു കഥാപാത്രം പ്രേക്ഷകർ കാണുന്ന വിധത്തിലാക്കാൻ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്നും അമാൽഡ നാന മാഗസിനോട് പറഞ്ഞു.

‘വാസ്തവത്തിൽ ഞാൻ ഇങ്ങനെ ഒരു റോൾ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരു സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് ഞാൻ ഇത്രയും വലിയ സിനിമയുടെ ഭാഗമായത്. പക്ഷേ ആ ഒരു കഥാപാത്രം പ്രേക്ഷകർ കാണുന്ന വിധത്തിലാക്കാൻ ഞാൻ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്,’ അമാൽഡ ലിസ് പറഞ്ഞു.

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവവും അമാൽഡ അഭിമുഖത്തിൽ പറയുന്നുണ്ട്.’മമ്മൂക്ക വളരെ നോർമൽ ആയാണ് എല്ലാവരോടും ഇടപെടുക. കൂടെ അഭിനയിക്കുന്ന വ്യക്തിയെ കംഫർട്ടബിൾ ആക്കും. ഒരു വലിയ നടന്റെ കൂടെയാണ് അഭിനയിക്കുന്നത് എന്ന ഒരു ഫീൽ ഉണ്ടാകില്ല. മമ്മൂക്ക വരുമ്പോൾ തന്നെ ഈ ഇടം ഭയങ്കര എനർജറ്റിക്കാകും,’ അമാൽഡ പറയുന്നു.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പല കോണുകളില്‍ നിന്നുമുള്ള മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന റെക്കോഡും ഭ്രമയുഗം സ്വന്തമാക്കി. റിലീസ് ചെയ്ത് 28ാം ദിവസത്തിലാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്.

Content Highlight: Amalda lits about her entry in bramayugam