അമല പോള്‍ വിവാഹിതയായി
Daily News
അമല പോള്‍ വിവാഹിതയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th June 2014, 1:34 pm

[] തെന്നിന്ത്യന്‍ നടി അമല പോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയും വിവാഹിതരായി. ചെന്നൈ വള്ളിയമ്മ ഹാള്‍ എം.ആര്‍.സി സെന്ററില്‍ ഹിന്ദു ആചാര  പ്രകാരമായിരുന്നു വിവാഹം.

പ്രശസ്ത ഡിസൈനര്‍ സബാഷി മുഖര്‍ജി ഡിസൈന്‍ ചെയ്ത കാഞ്ചിവരം സാരിയുടുത്താണ് അമല മംഗല്യപന്തലിലെത്തിയത്. പരമ്പരാഗതവേഷമായ വേഷ്ടിയണിഞ്ഞാണ് വിജയ് അമലയ്ക്ക് താലി ചാര്‍ത്തിയത്.

സംവിധായകന്‍ മണിരത്‌നം, നടന്‍മാരായ വിക്രം, ബാല, ജയം രവി, അബ്ബാസ്,കൃഷ്, സമുദ്രക്കനി എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഇരുവരും ചെന്നൈയില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

അമലയുടെ നാടായ ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡ് പള്ളിയില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയത് വിവാദമായിരുന്നു. ക്രൈസ്തവ ആചാരപ്രകാരം വിവാഹ നിശ്ചയവും ഹിന്ദു ആചാരപ്രകാരം വിവാഹവും എന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാധാരണക്കാരായ വിശ്വാസികള്‍ക്ക് നല്‍കാത്ത സൗകര്യങ്ങള്‍ സിനിമാ താരത്തിന് നല്‍കിയെന്ന ആരോപണമായിരുന്നു ഉയര്‍ന്നിരുന്നത്.