പടിയിറങ്ങിയത് ചരിത്രം രചിച്ച്; ഇന്ത്യയെ ചാരമാക്കി ഹീലി തൂക്കിയത് വമ്പന്‍ റെക്കോഡ്
Cricket
പടിയിറങ്ങിയത് ചരിത്രം രചിച്ച്; ഇന്ത്യയെ ചാരമാക്കി ഹീലി തൂക്കിയത് വമ്പന്‍ റെക്കോഡ്
ശ്രീരാഗ് പാറക്കല്‍
Sunday, 1st March 2026, 2:47 pm

ഇന്ത്യ വുമണ്‍സും ഓസ്‌ട്രേലിയ വുമണ്‍സും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നിഞ്ജാ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഓസീസ് പടുത്തുയര്‍ത്തിയത്.

മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം സൂപ്പര്‍ താരം അലീസ ഹീലിയായിരുന്നു. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് അലീസ ഹീലി തിളങ്ങിയാത്. 98 പന്തില്‍ രണ്ട് സിക്സറും 27 ഫോറും ഉള്‍പ്പെടെ 158 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. വനിതാ ഏകദിന ക്രിക്കറ്റിലെ വിടവാങ്ങല്‍ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.

ഏകദിനത്തില്‍ 113 ഇന്നിങ്‌സുകളില്‍ നിന്നായി ഏഴ് സെഞ്ച്വറി അടക്കം 3619 റണ്‍സും ടി-20യില്‍ 143 ഇന്നിങ്സുകളില്‍ നിന്നായി ഒരു സെഞ്ച്വറി ഉള്‍പ്പെടെ 3054 റണ്‍സും ടെസ്റ്റില്‍ 16 ഇന്നിങ്‌സുകളില്‍ നിന്നായി 489 റണ്‍സും ഹീലി നേടിയിട്ടുണ്ട്.


ഹീലിക്ക് പുറമെ ബെത് മൂണിയുടെ സെഞ്ച്വറിയും കൂടെ വന്നപ്പോള്‍ ടീം ഉയര്‍ന്ന സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. 84 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് താരം നേടിയത്. ഇരുവര്‍ക്കും പുറമെ ജോര്‍ജിയ വോള്‍ 52 പന്തില്‍ 62 റണ്‍സ് നേടി മികവ് പുലര്‍ത്തി.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രേണുക സിങ്, കേശവീ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് നേടി.

 

Content Highlight: Alyssa Healy In Great Record In Her Farewell ODI Match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ