എഡിറ്റര്‍
എഡിറ്റര്‍
ആള്‍ട്ടോ 800 വില്‍പ്പന ലക്ഷം കടന്നു
എഡിറ്റര്‍
Wednesday 27th March 2013 11:56am

മാരുതി ആള്‍ട്ടോ 800 ന് നാലു മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന. പുറത്തിറങ്ങിയതു മുതല്‍ മികച്ച വില്‍പ്പന നേടിയ കാറിന് എ സെഗ്മെന്റില്‍ ഹ്യുണ്ടായി ഇയോണ്‍ പുലര്‍ത്തിയ ആധിപത്യം തകര്‍ത്തെറിയാന്‍ കഴിഞ്ഞു.

Ads By Google

എതിരാളിയായ ഇയോണിന്റെയത്ര രൂപഭംഗി ആള്‍ട്ടോ 800 ന് ഇല്ലെന്ന് പരക്കെ അഭിപ്രായമുള്ള സാഹചര്യത്തില്‍ ഈ വിജയത്തിനു മാറ്റു കൂടും.

ലീറ്ററിന് 22.74 കിമീ എന്ന തകര്‍പ്പന്‍ ഇന്ധനക്ഷമതയാണ് ആള്‍ട്ടോ 800 നെ ജനപ്രിയമാക്കുന്നത്. പിന്നെ മാരുതി ബ്രാന്‍ഡിലുള്ള വിശ്വാസവും.

പരിഷ്‌കരിച്ച 796 സിസി , മൂന്നു സിലിണ്ടര്‍ , എഫ് 8 പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 47.5 ബിഎച്ച്പിയാണ് കരുത്ത്. അഞ്ചു സ്പീഡ് മാനുവല്‍ ടൈപ്പാണ് ഗീയര്‍ ബോക്‌സ്.

മൂന്നു വകഭേദങ്ങളുള്ള ആള്‍ട്ടോ 800 ന്റെ കൊച്ചി എക്‌സ് ഷോറൂം വില 2.53 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ പകുതിയോടെയാണ് ആള്‍ട്ടോയുടെ പുതിയ തലമുറയായ ആള്‍ട്ടോ 800 വിപണിയിലെത്തിയത്.

Autobeatz

Advertisement