മലയാളിക്ക് പരിചിതനായ നടനും സംവിധായകനുമാണ് അല്‍ത്താഫ് സലീം. പ്രേമത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ പിന്നീട് നിരവധി സിനിമകളില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ചു. മന്ദാകിനി എന്ന ചിത്രത്തിലൂടെ നായക വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. ഇപ്പോള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ക്യാരക്ടര്‍ റോളുകളേക്കാള്‍ കൂടുതല്‍ തനിക്ക് ലീഡ് റോളുകളാണ് ഇപ്പോള്‍ കിട്ടുന്നതെന്ന് അല്‍ത്താഫ് പറയുന്നു.
‘ഞാന്‍ പ്രോപ്പറായിട്ട് തിരക്കഥയൊക്കെ വായിച്ചിട്ട് സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമൊക്കെ ആയിട്ടേ ഉള്ളു. ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ പത്ത് ദിവസത്തെ പരിപാടിയാണെന്ന് പറയും. അങ്ങനെയാണ് വിളിക്കുക. ഒരു കോമഡി പരിപാടിയാണ് എന്നും പറയും. അതില്‍ കൂടുതല്‍ മറ്റ് സംഭാഷണങ്ങളൊന്നും അവിടെ ഉണ്ടാകില്ല.
മന്ദാകിനിക്ക് ശേഷം എനിക്ക് ക്യാരക്ടര്‍ റോള്‍ വരുന്നതേ ഇല്ല. എല്ലാം ലീഡ് റോളുകളാണ് കിട്ടുന്നത്. ഇപ്പോള്‍ ഇന്നസെന്റ് എന്നൊരു സിനിമ കഴിഞ്ഞു. അത് സെപ്റ്റംബറില്‍ റിലീസുണ്ട്. അടുത്ത പടം നടന്നുകൊണ്ടിരിക്കുന്നു,’ അല്‍ത്താഫ് പറഞ്ഞു.
ഇതിന്റെ ഇടയില്‍ ക്യാര്കടര്‍ റോളിലേക്ക് തന്നെ വിളിച്ചതെല്ലാം സുഹൃത്തുക്കളാണെന്നും നസ്‌ലെന്‍ നായകനായെത്തുന്ന മോളിവുഡ് ടൈംസാണ് ഒരു ചിത്രമെന്നും അദ്ദേഹം പറയുന്നു. കുറേ നാളുകള്‍ക്ക് ശേഷം താന്‍ ചെയ്യുന്ന ക്യാരക്ടര്‍ റോള്‍ അതാണെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു.
‘ക്യാരക്ടര്‍ റോള്‍ ചെയ്യാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഒരു പണിയുമില്ല, നേരേ പോയി നമുക്ക് അറിയാവുന്ന പണി ചെയ്തിട്ട് വരാം. മറ്റേത് എല്ലാ ദിവസവും ആറരക്ക് എഴുന്നേല്‍ക്കണം ഒമ്പതര വരെ നമ്മള്‍ തന്നെ പോകണം. നൂറ് സീന്‍ ഉണ്ടെങ്കില്‍ 98 സീനിലും ലീഡ് ക്യാരക്ടര്‍ ഉണ്ടാകുമല്ലോ. ഇപ്പോള്‍ അതും എന്‍ജോയ് ചെയ്യുന്നു,’അല്‍ത്താഫ് പറഞ്ഞു.
Content highlight: Altaf says that after the film Mandakini, he is getting more lead roles