പ്രേമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അല്‍ത്താഫ് സലിം. ചിത്രത്തിലെ ജഹാംഗീര്‍ എന്ന കഥാപാത്രം ചെറുതായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അല്‍ത്താഫ് അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അല്‍ത്താഫ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നിവിന്‍ പോളി, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആ വര്‍ഷത്തെ ഓണം വിന്നറായിരുന്നു. അല്‍ത്താഫ് വീണ്ടും സംവിധായകകുപ്പായണിയുന്ന ചിത്രമാണ് ഓടും കുതിര, ചാടും കുതിര. ആവേശത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ഈ ചിത്രം റോം കോം ഴോണറിലാണ് ഒരുങ്ങുന്നത്.
ഇപ്പോള്‍ താന്‍ അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അല്‍ത്താഫ് സലീം. നെസ്ലനെ വെച്ച് ഒരു സിനിമ താന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതൊരു ക്രൈം കോമഡി സിനിമയായിരിക്കുമെന്നും അല്‍ത്താഫ് പറയുന്നു. കാര്യങ്ങളൊക്കെ ഭംഗിയായി വന്നാല്‍ ആ സിനിമ തീര്‍ച്ചയായും സംഭവിക്കുമെന്നും അല്‍ത്താഫ് പറയുന്നു. ബൈജു എന്‍ നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ അടുത്തൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുള്ളത്, നസ്ലനുമായൊരു സിനിമ പ്ലാനിങ്ങിലുണ്ട്. വൃത്തിയായിട്ട് വന്നു കഴിഞ്ഞാല്‍ അതെന്തായാലും സംഭവിക്കും. അതൊരു ക്രൈം കോമഡി സിനിമയാണ്. കുറച്ച് മര്‍ഡര്‍ മിസ്റ്ററിയൊക്കെയുണ്ട്. കോമഡി എന്തായാലും ഒരു ബെയ്‌സായിട്ടുണ്ടാകും.
ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ ഭയങ്കര ഇന്‍ഡ്രോവേര്‍ട്ട് ആയിരുന്നില്ലെങ്കിലും ഭയങ്കരമായി സംസാരിക്കുന്ന ആളായിരുന്നില്ല. എന്നാല്‍ ടീച്ചര്‍മാര്‍ എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ കൗണ്ടര്‍ മാത്രം പെട്ടെന്ന് വായില്‍ വരുമായിരുന്നു. അത് മാത്രം വിളിച്ചു പറയും. അത് അന്നു തൊട്ടേയുണ്ട്. എനിക്ക് തോന്നുന്നു, ജനിച്ചപ്പോഴേ നഴ്‌സിന്റെ അടുത്ത് വല്ലതും പറഞ്ഞിട്ടുണ്ടാകും. കോമഡി നാച്ചുറലീ അവിടെ കിടപ്പുണ്ട്. അങ്ങനെ വരുന്നതായിരിക്കും. അതുകൊണ്ട് തന്നെ എനിക്ക് സെന്റി സീനൊക്കെ എഴുതുന്നത് വലിയ പ്രശ്‌നമാണ്’, അല്‍ത്താഫ് സലീം പറഞ്ഞു.
content highlights: Altaf Saleem talks about next movie with Neslan