'ഇവിടെ ഒന്നേ നടക്കു അത് പുഷ്പയുടെ റൂള്‍ ആകും'; പുഷ്പ 2 ഡയലോഗ് പറഞ്ഞ് വൈറലായി അല്ലു അര്‍ജുന്‍
Entertainment news
'ഇവിടെ ഒന്നേ നടക്കു അത് പുഷ്പയുടെ റൂള്‍ ആകും'; പുഷ്പ 2 ഡയലോഗ് പറഞ്ഞ് വൈറലായി അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th July 2023, 11:59 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ ദി റൂള്‍. ഒന്നാം ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വമ്പന്‍ ബജറ്റിലാണ് പുഷ്പയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പടെയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ പുഷ്പ ദി റൂളിലെ ഒരു ഡയലോഗ് പറഞ്ഞ് വീണ്ടും വൈറലായിരിക്കുകയാണ് അല്ലു അര്‍ജുന്‍. തെലുങ്കില്‍ ഹിറ്റായി മാറിയ ബേബി എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റപ്പ് ചടങ്ങില്‍ ആയിരുന്നു അല്ലു അര്‍ജുന്‍ പുഷ്പ രണ്ടാം ഭാഗത്തിലെ ഡയലോഗ് പറഞ്ഞത്.

‘ഇവിടെ ഒന്നേ നടക്കു, അത് പുഷ്പയുടെ റൂള്‍ ആകും’ എന്ന ഡയലോഗ് ആണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. നിറഞ്ഞ കയ്യടികളോടെയാണ് സദസ് അല്ലു അര്‍ജുന്‍ പറഞ്ഞ ഡയലോഗിനെ ഏറ്റെടുത്തത്.

സോഷ്യല്‍ മീഡിയയിലും അല്ലു അര്‍ജുന്‍ പറഞ്ഞ ഡയലോഗ് വിഡിയോ വൈറലാണ്.


അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി. ശ്രീ. പ്രസാദ് (ഡിഎസ്പി),

Content Highlight: Allu arjun delivering pushpa 2 dailoug on stage videos goes viral on social media