എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിയെ തകര്‍ത്തെറിഞ്ഞ് എസ്.എഫ്.ഐ-എ.എസ്.എ സഖ്യം
എഡിറ്റര്‍
Saturday 23rd September 2017 8:36am


ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി തകര്‍ത്തെറിഞ്ഞ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്. എസ്.എഫ്.ഐയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയനും നേതൃത്വം നല്‍കുന്ന എ.എസ്.ജെ എല്ലാ സീറ്റുകളിലും വിജയം നേടി.

എ.എസ്.ജെയുടെ ശ്രീരാഗ് പൊയിക്കാടന്‍ (എ.എസ്.എ) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എ.ബി.വി.പിയുടെ കരണ്‍ പല്‍സാനിയയും എന്‍.എസ്.യു.ഐയുടെ അഞ്ജു റാവുവുമായിരുന്നു എതിരാളികള്‍.

ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി സീറ്റുകളിലും എ.എസ്.ജെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ജനറല്‍ സെക്രട്ടറിയായി ആരിഫ് അഹമ്മദ് (എ.എസ്.ജെ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ആഷിഖും (എം.എസ്.എഫ്) ഉം വിജയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈസ് പ്രസിഡന്റായി വിജയിച്ച എ.എസ്.ജെ സ്ഥാനാര്‍ത്ഥിയ്ക്ക് അറ്റന്റന്‍സ് കുറവാണെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നതോടെയായിരുന്നു ഇത്.

Image may contain: 1 person, crowd and night

ലോലം ശ്രാവണ്‍കുമാറിനെ സ്‌പോര്‍ട്‌സ് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേകിനെ കള്‍ച്ചറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Advertisement