ശ്രീലങ്ക ഇതിനോടകം തന്നെ പുറത്തായതിനാല്‍ ടൂര്‍ണമെന്റിന്റെ ഒരു സെമി ഫൈനല്‍ ലങ്കന്‍ മണ്ണില്‍ നടക്കാനുള്ള ഏക പോംവഴി പാകിസ്ഥാനെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്തുകയാണെന്നും ഇതിനായി ലങ്ക മോശം പ്രകടനം പുറത്തെടുത്തു എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.
സെമി ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിച്ചാല്‍ കൂടുതല്‍ റവന്യൂ ലഭിക്കുമെന്നും ഇതാണ് ശ്രീലങ്കയെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് ഇവരുടെ വാദം.
സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ട്രോളുകളും പോസ്റ്റുകളും നിറഞ്ഞിട്ടുണ്ട്.
ലോകകപ്പിന്റെ സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റതോടെ കിവികളുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന വിജയം സ്വന്തമാക്കിയാല്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് 2ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീമാകാം.
65 റണ്‍സിന്റെ വിജയമെങ്കിലും നേടിയാല്‍ മാത്രമേ പാകിസ്ഥാന് സെമി ഫൈനല്‍ സ്വപ്‌നം കാണാന്‍ സാധിക്കൂ. ഇതിനായി ശ്രീലങ്ക 147 റണ്‍സിന് മുമ്പ് തന്നെ പുറത്താകുമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തകൃതിയാണ്.
ശ്രീലങ്കയ്ക്കായി ദല്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ദുഷ്മന്ത ചമീരയാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലാണ്.
Content highlight: Allegations on social media that the Sri Lanka-Pakistan match in the Super 8s was fixed