'ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുന്നു'; ഗുരുതര ആരോപണവുമായി യുവതി
Kerala News
'ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുന്നു'; ഗുരുതര ആരോപണവുമായി യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2019, 3:02 pm

തിരുവനന്തപുരം: നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനൂജയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇങ്ങനെയാണെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

അനൂജയും സുഹൃത്തുകളും മലപ്പുറം, പാലക്കാട് ഭാഗങ്ങില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്റേതാണെന്നു വരുത്തിത്തീര്‍ക്കുകയും അവസാനം ഗതികെട്ട് നടനെ, ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നെന്നും അനൂജ പറയുന്നു.

പരിപാടി നടന്ന രാത്രി സന്തോഷ് പണ്ഡിറ്റിനെ വീട്ടിലേയ്ക്ക് കൊണ്ടുവിടാന്‍ പോയ തന്റെ സുഹൃത്തുക്കളെ കൊണ്ട് നടന്‍ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങള്‍ വാങ്ങിപ്പിച്ചെന്നും ആരോപണമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളില്‍ ആയി പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്ന’ സന്തോഷ് പണ്ഡിറ്റിന് എന്ത് യോഗ്യതയാണെന്നും യുവതി ചോദിക്കുന്നു.

ALSO WATCH