അലഹബാദ്: ഭരണപരമായ അഴിച്ചുപണിയുടെ ഭാഗമായി 582 ജുഡ്ജിമാരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി അലഹബാദ് ഹൈക്കോടതി. 236 അഡീഷണല്‍ ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം.
അലഹബാദ് ഹൈക്കോടതിയിലെ ജോയിന്റ് രജിസ്ട്രാര്‍ സതീഷ് കുമാര്‍ പുഷ്‌കറാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
കാണ്‍പൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 ജഡ്ജിമാരെ പുനര്‍നിയമിച്ചതായും പിന്നാലെ അലിഗഡില്‍ 11 പേരെയും ബറേലിയില്‍ അഞ്ച് പേരെയും സ്ഥലം മാറ്റിയിട്ടുണ്ട്.