വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) നാലാം സീസണ്‍ വളരെ ആവേശകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ജയന്റ്‌സ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരമടക്കം അവസാന പന്ത് വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അവസാനിച്ചത്.
വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) നാലാം സീസണ്‍ വളരെ ആവേശകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ജയന്റ്‌സ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരമടക്കം അവസാന പന്ത് വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അവസാനിച്ചത്.
പല മത്സരങ്ങള്‍ ത്രില്ല് അടിപ്പിച്ചപ്പോള്‍ തന്നെ ടൂര്‍ണമെന്റിന്റെ ചരിത്രം തന്നെ തിരുത്തപ്പെടുന്ന പ്രകടനങ്ങള്‍ക്കും ഈ സീസണില്‍ ആരാധകര്‍ സാക്ഷിയായി. അതില്‍ ഒന്നാണ് ടൂര്‍ണമെന്റിന്റെ ആദ്യ സെഞ്ച്വറി പിറന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നാറ്റ് സിവര്‍ ബ്രണ്ടാണ് കന്നി ശതകക്കാരി. ഡബ്ല്യു.പി.എല്‍ 2026ലെ 16ാം മത്സരത്തിലാണ് ഈ ചരിത്രം നേട്ടം കുറിക്കപ്പെട്ടത്.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന നാറ്റ് സിവർ ബ്രണ്ട്. Photo: Mumbai Indians/x.com
ഒപ്പം ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം ആര്‍.സി.ബിയും കുറിച്ചു. കഴിഞ്ഞ സീസണില്‍ ടീം കളിച്ച അവസാന മത്സരം മുതല്‍ വര്‍ഷത്തെ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു പ്ലേ ബോള്‍ഡ് ആര്‍മിയുടെ ഈ നേട്ടം. ഇതെല്ലം ഈ വര്‍ഷത്തെ ഡബ്ല്യു.പി.എല്ലിനെ ശ്രദ്ധേയമാക്കി.
ഇതിനെല്ലാം പുറമെ, ഈ സീസണില്‍ ഒരു കൗതുകമുണര്‍ത്തുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ഇതുവരെ അവസാന മത്സരത്തില്‍ ടോസ് നേടിയ ടീമുകളുടെ തെരഞ്ഞെടുപ്പാണിത്. ഇതുവരെ 17 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടന്നത്.
അതില്‍ എല്ലാ മത്സരത്തിലും ടോസ് ലഭിച്ച ടീം എതിരാളികളെ ബാറ്റിങ്ങിന് അയച്ചു. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബിയാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. പിന്നീട്ട് നടന്ന എല്ലാ മത്സരത്തിലും ടോസ് നേടിയ ക്യാപ്റ്റന്മാര്‍ ഇത് തന്നെ ആവര്‍ത്തിച്ചു. ഒരിക്കല്‍ പോലും ക്യാപ്റ്റന്മാരോ ടീമോ ആദ്യം ബാറ്റ് ചെയ്യാന്‍ തുനിഞ്ഞില്ലെന്നതാണ് ഏറെ കൗതുകം.

ആർ.സി.ബി. Photo: Royal Challengers Bengaluru/x.com
ഈ മത്സരങ്ങളില്‍ എട്ട് തവണ മാത്രമാണ് ടോസ് നേടിയ ടീമുകള്‍ ജയിച്ചത്. ബാക്കി ഒമ്പത് തവണയും വിജയം ആദ്യം ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു. എന്നിട്ടും ഓരോ ടീമും ടോസ് നേടിയാല്‍ ബൗളിങ് തെരഞ്ഞെടുക്കുന്ന രീതി ഉപേക്ഷിച്ചിട്ടില്ല.
അതേസമയം, ടൂര്‍ണമെന്റിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ് പ്ലേഓഫിന് യോഗ്യത നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാക്കി വരുന്ന സ്‌പോട്ടിലേക്കായി ടീമുകള്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
Content Highlight: All teams that won toss elected to bowl in each and every game in WPL 2026 so far