എഡിറ്റര്‍
എഡിറ്റര്‍
ആധാറില്‍ പിഴവ്; ഒരു ഗ്രാമത്തില്‍ എല്ലാവരുടെ ജന്മദിനവും ജനുവരി 1ന്
എഡിറ്റര്‍
Friday 27th October 2017 2:06pm

 

ഡെറാഡൂണ്‍: ആധാറിലെ പിഴവ് കാരണം ഒരു ഗ്രാമത്തില്‍ ഏല്ലാവര്‍ക്കും ഒരേ ജന്മദിനം. ഹരിദ്വാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗൈന്ദി ഘാട്ട ജില്ലയിലാണ് സംഭവം.ഇവിടെ വാന്‍ ഗുജ്ജര്‍ വിഭാഗത്തില്‍പ്പെട്ട 800 കുടുംബങ്ങള്‍ക്കാണ് ആധാറില്‍ ഒരേ ജനനതിയ്യതി അടിച്ചുകൊടുത്തത്.

ഞങ്ങളോട് എല്ലാവര്‍ക്കും യുണീക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ഇതില്‍ എന്ത് യുണീക്ക്‌നെസ്സ് ആണുള്ളത് ? മുഹമ്മദ് ഖാന്‍ ചോദിക്കുന്നു. തന്റെ അയല്‍വാസിയായ അലാഫ്ദീനും അയാളുടെ കുടുംബത്തിനും തനിക്ക് ലഭിച്ചത് പോലെയുള്ള ആധാറാണ് ലഭിച്ചതെന്ന് മുഹമ്മദ് ഖാന്‍ പറയുന്നു.


Read more:  775 പ്രസംഗങ്ങള്‍; മൂന്ന് അഭിമുഖങ്ങള്‍, പൂജ്യം വാര്‍ത്താസമ്മേളനം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതാണ്


നേരത്തെ ഉത്തര്‍പ്രദേശില്‍ ആഗ്രയിലും അലഹബാദിലും ഇതുപോലെ തെറ്റുകള്‍ നിറഞ്ഞ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഇവിടെയെല്ലാം ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനായി ഗ്രാമത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ആണ് നല്‍കിയിരുന്നത്.

ആധാര്‍ കാര്‍ഡുണ്ടാക്കിയ സ്വകാര്യ ഏജന്‍സികളുടെ ഭാഗത്ത് നിന്നാണ് പിഴവ് സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തെറ്റ് പറ്റിയ കാര്യം അംഗീകരിക്കാന്‍ യൂണിയന്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അധികൃതര്‍ തയ്യാറായിട്ടില്ല.

Advertisement