Administrator
Administrator
അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?
Administrator
Thursday 24th November 2011 8:27pm

ആ ചിത്രങ്ങള്‍ എന്റെ ജീവിതത്തിന്റെ ചിത്രം കൂടിയാണ്. ജീവിതത്തിന്റെ ഏറ്റവും കലാപരമായ പ്രതിനിധാനമാണ് മനുഷ്യ ശരീരം. ടൈമര്‍ സെറ്റ് ചെയ്ത് എന്റെ പേഴ്‌­സണല്‍ ക്യാമറയില്‍ ഞാന്‍ സ്വയം എടുത്തതാണ് ആ ചിത്രങ്ങള്‍. ശക്തമായ ചുവപ്പും കറുപ്പും നിറങ്ങള്‍ എന്നെ ഉത്തേജിപ്പിച്ചു.


Aliaa-Magda-Elmahdy


quote-mark

പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയ സൈനികരെ ശിക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനുപകരം, അപമാനിതരായ പെണ്‍കുട്ടികള്‍ നിശ്ശബ്ദരാവാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്.


 

blank

| മൊഴിമാറ്റം: റഫീഖ് മൊയീതീന്‍ |

blank

ഈജിപ്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായ അലിയാ മഗ്ദ എല്‍മാദി തന്റെ ചിന്തയിലെ തീപ്പൊരി കാരണം ഏതാനും ദിവസങ്ങള്‍കൊണ്ട് പശ്ചിമേഷ്യയ്ക്കപ്പുറം ലോകത്താകമാനം ചര്‍ച്ച വിഷയമായിരിക്കുകയാണ്. അലിയാ മഗ്ദയുടെ നഗ്ന ഫോ­ട്ടോ­ അവളുടെ ഒരു സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വലിയ കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയത്.

ഇരുപതുകാരിയായ അലിയാ, ലെദര്‍ ഷൂസും സ്‌റ്റോക്കിംഗ്‌­സും മാത്രം അണിഞ്ഞ് നില്‍ക്കുന്ന തന്റെ പൂര്‍ണ്ണ നഗ്‌നമായ ചിത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. (പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന നീളമുള്ള വല പോലോത്ത ഷോക്‌­സ് ആണ് സ്‌റ്റോക്കിംഗ്‌­സ്. (stockings). സാധാരണയില്‍ ഇത് കാല്‍പാദം മുതല്‍ തുടയുടെ പകുതി വരെ നീണ്ടതായിരിക്കും.) ഈ ചിത്രമാണ് പിന്നീട് അലിയായുടെ സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത­ത്.

കേവലം നൂറോളം ഫോളോവേഴ്‌­സ് മാത്രമുണ്ടായിരുന്ന എല്‍മാദിയുടെ ഫോളോവേഴ്‌­സ് ഇപ്പോള്‍ 14,000 കവിഞ്ഞിരിക്കുന്നു. പ്രസ്തുത ട്വീറ്റ് നവംബര്‍ 19ന് പത്തുലക്ഷം പേരാണ് ക­ണ്ടി­രി­ക്കുന്ന­ത്.

അലിയായുടെ ഈ ‘തുറന്നു കാണിക്കലിന്’ ആഗോള മീഡിയകള്‍ വലിയ കവറേജാണ് നല്‍കിയത്. സ്ത്രീകളെല്ലാം മൂടുപടം മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഈജിപ്ത് പോലൊരു രാജ്യത്തു നിന്നായത് കൊണ്ട് പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തു. അടുത്താഴ്ച വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍മാദിയുടെ ഈ പ്രവൃത്തി ദോഷകരമായി ബാധിക്കുമോ എന്ന് ഈജിപ്തിലെ ലിബറലുകള്‍ ഭയന്നു.

എല്‍മാദി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു നിരീശ്വരവാദിയെന്നാണ്. ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌­നി മുബാറകിനെതിരെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതി­നും മതത്തെ വിമര്‍ശിച്ചതിനും 2006ല്‍ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ച കരീ അമര്‍ എന്ന തന്റെ ബോയ്ഫ്രണ്ടിനൊപ്പമാണ് കഴിഞ്ഞ അഞ്ചു മാസമായി അലിയാ എല്‍മാദിയുടെ താമസം.

സി.എന്‍.എന്‍ ചാനലിനോട് എന്തുകൊണ്ട് താന്‍ നഗ്‌നയായി പോസ് ചെയ്‌­തെന്ന് അലിയാ എല്‍മാദി വിശദീകരി­ക്കുന്നു.

സ്വന്തം നഗ്‌ന ചിത്രം എന്തുകൊണ്ടാണ് നിങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്? എന്തുകൊണ്ടാണ് ചുവന്ന ഹൈ ഹീല്‍ ഷൂവും സ്‌റ്റോക്കിംഗ്‌­സും ധരിച്ചത്?


അലിയാ:
എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതിനു ശേഷം, അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ഒരു ആണ്‍സുഹൃത്ത് എന്നോട് ചോദിക്കുകയായിരുന്നു. ഞാന്‍ സമ്മതിച്ചു. സ്ത്രീകളുടെ മഹത്വമറിയാത്ത പുരുഷന്‍മാര്‍ ജീവിക്കുന്ന, ദിനേനെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുള്ള സ്ത്രീയായത് കൊണ്ട് എന്റെ നഗ്‌ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ നല്‍കാന്‍ എനിക്ക് യാതൊരു നാണവും തോന്നിയില്ല.

ആ ചിത്രങ്ങള്‍ എന്റെ ജീവിതത്തിന്റെ ചിത്രം കൂടിയാണ്. ജീവിതത്തിന്റെ ഏറ്റവും കലാപരമായ പ്രതിനിധാനമാണ് മനുഷ്യ ശരീരം. ടൈമര്‍ സെറ്റ് ചെയ്ത് എന്റെ പേഴ്‌­സണല്‍ ക്യാമറയില്‍ ഞാന്‍ സ്വയം എടുത്തതാണ് ആ ചിത്രങ്ങള്‍. ശക്തമായ ചുവപ്പും കറുപ്പും നിറങ്ങള്‍ എന്നെ ഉത്തേജിപ്പിച്ചു.


ആ ചിത്രത്തില്‍ കാണുന്ന നഗ്‌നമായ രൂപത്തിനുള്ളിലെ അലിയാ എല്‍മാദി ആരാണ്?

അലിയാ: വ്യത്യസ്തമായ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഫോട്ടോഗ്രഫിയെയും കലയെയും എല്ലാത്തിനുമുപരി ജീവിതത്തെയും സ്‌­നേഹിക്കുന്നു. എന്റെ ചിന്തകള്‍ എഴുത്തിലൂടെ പ്രകടിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മീഡിയ എന്റെ പഠന വിഷയമാക്കിയ­ത്.

ടി.വി ചാനല്‍ രംഗത്തേക്ക് കടക്കാനാണ് എന്റെ നീക്കം. ഈ ലോകത്ത് ഓരോ ദിവസവും ഞങ്ങള്‍ അനുഭവിക്കുന്ന നുണകള്‍ക്കു പിന്നിലെ സത്യം എനിക്ക് തുറന്ന് കാണിക്കാന്‍ സാധിക്കും. കല്ല്യാണത്തിലൂടെ മാത്രമെ കുട്ടികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന് കരുതുന്നില്ല. എല്ലാത്തിനും അടിസ്ഥാനം സ്‌­നേഹമാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement