മുംബൈ: നടി ആലിയാ ഭട്ടിന് കൊവിഡ്. താരം തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയയിയിലൂടെ അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം പറഞ്ഞു.
തന്റെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും താരം കുറിച്ചു. എല്ലാവരും സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും ശ്രദ്ധിക്കണമെന്നും ആലിയ ഭട്ട് എഴുതി.
കഴിഞ്ഞ ദിവസമായിരുന്നു ആലിയയുടെ സുഹൃത്തും നടനുമായ രണ്‍ബീര്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒടുവില്‍ നടത്തിയ പരിശോധനയില്‍ രണ്‍ബീറിന് കൊവിഡ് നെഗറ്റീവാണ്.
ആലിയയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രമാണ് ഏറ്റവും ആദ്യം റിലീസിനെത്തുന്നത്. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്‌മാസ്ത്രയിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
രണ്‍ബീര്‍, ആലിയ, അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗണി റോയ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക