കങ്കാരുക്കളില്‍ കേമന്‍ അലക്‌സ്; ചെയ്‌സിങ്ങില്‍ സ്മിത്തിനെ വെട്ടി വമ്പന്‍ മുന്നേറ്റം!
Sports News
കങ്കാരുക്കളില്‍ കേമന്‍ അലക്‌സ്; ചെയ്‌സിങ്ങില്‍ സ്മിത്തിനെ വെട്ടി വമ്പന്‍ മുന്നേറ്റം!
ശ്രീരാഗ് പാറക്കല്‍
Wednesday, 17th December 2025, 4:39 pm

ആഷസ് ട്രോഫിയിലെ മൂന്നാം മത്സരം അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി ക്രീസിലുള്ളത് 63 പന്തില്‍ 33 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും റണ്‍സൊന്നും നേടാത്ത നഥാന്‍ ലിയോണുമാണ്.

അതേസമയം മത്സരത്തില്‍ ഓസീസിന് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം നടത്തിയത് ആറാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയാണ്. 143 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് അലക്‌സ് മടങ്ങിയത്.

ഇതോടെ ഒരു മിന്നും നേട്ടത്തിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. 2025ലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് അലക്‌സിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് വമ്പന്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് അലക്‌സിന്റെ മുന്നേറ്റം.

2025ലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ് (ഇന്നിങ്‌സ്)

അലക്‌സ് കാരി – 671 (11)

സ്റ്റീവ് സ്മിത് – 618 (14)

ട്രാവിസ് ഹെഡ് – 589 (18)

ഉസ്മാന്‍ ഖവാജ – 545 (15)

അതേസമയം മത്സരത്തില്‍ അലക്‌സിന് പുറമെ നാലാമനായി ഇറങ്ങിയ ഉസ്മാന്‍ ഖവാജ 126 പന്തില്‍ 82 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്റ്റീവ് സ്മിത്തിന് പകരമായാണ് ഖവാജ ഇലവനില്‍ ഇടം നേടിയത്. ഓസീസിന് വേണ്ടി ജോഷ് ഇംഗ്ലിസ് 32 റണ്‍സും നേടി മികവ് പുലര്‍ത്തി.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് പേസര്‍ ജോഫ്ര ആര്‍ച്ചറാണ്. ബ്രൈഡന്‍ കാഴ്‌സ്, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ടോങ് ഒരു വിക്കറ്റും നേടി.

Content Highlight: Alex Carey In Great Record Achievement For Australia In Test Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ