തള്ളലിന്റെ മണ്ഡലം പ്രസിഡന്റെന്ന് സോഷ്യല്‍ മീഡിയ; തന്നെ ട്രോളിയ വീഡിയോ ആസ്വദിക്കുന്നുവെന്ന് കമന്റ് ചെയ്ത് അലീന പടിക്കല്‍
Social Tracker
തള്ളലിന്റെ മണ്ഡലം പ്രസിഡന്റെന്ന് സോഷ്യല്‍ മീഡിയ; തന്നെ ട്രോളിയ വീഡിയോ ആസ്വദിക്കുന്നുവെന്ന് കമന്റ് ചെയ്ത് അലീന പടിക്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th March 2018, 9:43 pm

കോഴിക്കോട്: മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അലീന പടിക്കല്‍. അവതാരകയായും സീരിയല്‍ താരമായുമെല്ലാം ശോഭിച്ച അലീന ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടി.വി, മഴവില്‍ മനോരമ, കൈരളി ടി.വി തുടങ്ങിയ ചാനലുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

2017-ലെ ജനപ്രിയ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചത്. അലീനയ്ക്കായിരുന്നു. മികച്ച ടെലിവിഷന്‍ അഭിനേത്രിയ്ക്കുള്ള തിക്കുറിശ്ശി പുരസ്‌കാരം, മികച്ച ടെലിവിഷന്‍ അവതാരകയ്ക്കുള്ള അറ്റ്‌ലസ് ടെലിവിഷന്‍ പുരസ്‌കാരം എന്നിവയും അലീനയ്ക്ക് ലഭിച്ചിരുന്നു.


Also Read: ‘ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു’; വിചിത്രവാദവുമായി കേന്ദ്ര ശാസ്ത്ര മന്ത്രി


എന്നാല്‍ ഇപ്പോള്‍ അലീന സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതിന്റെയൊന്നും പേരില്‍ അല്ല. അലീന നല്‍കിയ വീഡിയോ അഭിമുഖത്തെ അടിസ്ഥാനമാക്കി ട്രോളന്മാര്‍ ഉണ്ടാക്കിയ വീഡിയോയുടെ പേരിലാണ്. “ട്രോള്‍ റിപ്പബ്ലിക്ക്” ഗ്രൂപ്പിലും പിന്നീട് ട്രോള്‍ റിപ്പബ്ലിക്ക് പേജിലും പ്രത്യക്ഷപ്പെട്ട വീഡിയോയെ അക്ഷരാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

അഞ്ചേമുക്കാല്‍ ലക്ഷത്തിലേറെ പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. പതിനേഴായിരത്തിലേറെ പേരാണ് വീഡിയോ ലൈക്ക്/റിയാക്ഷന്‍ ചെയ്തിരിക്കുന്നത്. പതിനൊന്നായിരത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയ്ക്കു താഴെ ആയിരക്കണക്കിന് കമന്റുകളുമുണ്ട്. അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികരണമായി മലയാള സിനിമകളില്‍ നിന്നുള്ള രസകരമായ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ തയ്യാറാക്കിയത് സുനില്‍ കുമാര്‍ എന്ന ട്രോളനാണ്.


Don”t Miss: വെറും 119 രൂപയക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റായും… ജിയോയെ കടത്തിവെട്ടി ഡോകോമോ


“ഈ വീഡിയോ ഓപ്പണ്‍ ചെയ്ത് ഫോണ്‍ മേശപ്പുറത്ത് വെച്ചാല്‍ ഫോണ്‍ തന്നത്താനെ നീങ്ങും. അജ്ജാതി തള്ളലല്ലേ.” എന്നാണ് ഒരാളുടെ കമന്റ്. ഇതിനു മുന്‍പ് ഇങ്ങനെ സംസാരിച്ചത് ജാലിയന്‍ കണാരന്‍ മാത്രമാണെന്നാണ് മറ്റൊരു കമന്റ്.

ട്രോള്‍ റിപ്പബ്ലിക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു താഴെ സാക്ഷാല്‍ അലീനയും കമന്റ് ചെയ്തിട്ടുണ്ട്.

അലീനയുടെ കമന്‍റ്

ട്രോള്‍ വീഡിയോയ്ക്ക് നന്ദിയെന്നും താന്‍ ശരിക്കും ഇത് ആസ്വദിച്ചുവെന്നുമാണ് അലീന കമന്റ് ചെയ്തത്. താന്‍ പറഞ്ഞതൊന്നും തള്ളലുകള്‍ അല്ല എന്നും അതെല്ലാം വസ്തുതകളാണെന്ന വിശദീകരണവും അലീന കമന്റില്‍ നല്‍കി. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളും താന്‍ ആസ്വദിച്ചുവെന്ന് ധാരാളം സ്‌മൈലികള്‍ക്കൊപ്പം അലീന പറഞ്ഞു.

ഈ കമന്റിന് താഴെ നിറയെ ചോദ്യങ്ങളുമായി എത്തിയവരെയൊന്നും അലീന നിരാശരാക്കിയില്ല. എല്ലാത്തിനും അലീന രസകരമായി തന്നെ മറുപടികള്‍ നല്‍കി. അലീനയുടെ കമന്റിനു താഴെ 250-ഓളം കമന്റുകളാണ് ഉള്ളത്. ട്രോളിനെ ട്രോള്‍ സെന്‍സില്‍ എടുക്കാന്‍ കാണിച്ച അലീനയെ നിരവധി പേര്‍ അഭിനന്ദിച്ചിട്ടുണ്ട്.

ട്രോള്‍ വീഡിയോ കാണാം: