സൗദി പ്രോ ലീഗില്‍ ജനുവരി രണ്ടിന് നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ അല്‍ – അഹ്‌ലി സൗദിയോട് പരാജയപ്പെട്ടിരുന്നു. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയ ഏറ്റുവാങ്ങിയത്.
മത്സരത്തില്‍ അല്‍ നസറിന് വേണ്ടി അബ്ദുള്‍ അല്‍ ആമിര്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. സൗദിക്കായി ഇവാന്‍ ടോണി, മെരിഹ് ഡെമിറല്‍, അലി മജ്‌റാഷി എന്നിവരാണ് ഗോള്‍ നേടിയത്.
എന്നാല്‍ സൗദിക്കെതിരെ പരാജയമേറ്റുവാങ്ങിയതോടെ റൊണാള്‍ഡോയുടെ അല്‍ നസറിന് തങ്ങളുടെ വിജയക്കുതിപ്പിന്റെ തേരോട്ടം കൂടിയാണ് നിര്‍ത്തേണ്ടി വന്നത്. സൗദി പ്രോ ലീഗിന്റെ ഈ സീസണില്‍ അല്‍ നസര്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.
നേരത്തെ സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ 10 വിജയങ്ങളുമായി സീസണ്‍ ആരംഭിക്കുന്ന ആദ്യ ടീം എന്ന നേട്ടം ക്ലബ്ബ് തങ്ങളുടെ പേരില്‍ എഴുതിയിരുന്നു. അല്‍ അഖ്ദൂദിനെ തകര്‍ത്തതോടെ ടീം ഈ സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ പത്താം വിജയമാണ് കുറിച്ചത്.
അല്‍ താവൂണുമായുള്ള മത്സരത്തോടെയാണ് അല്‍ നസര്‍ ഈ സീസണ്‍ ആരംഭിച്ചത്. ഓഗസ്റ്റ് 25ന് നടന്ന മത്സരത്തില്‍ ടീം അഞ്ച് ഗോളിന് വിജയിച്ചിരുന്നു. പിന്നീട് ലീഗില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നില്ലായിരുന്നു. ഇപ്പോള്‍ സൗദിയോടേറ്റ തോല്‍വി അല്‍ നസറിന്റെ വിന്നിങ് ട്രീക്കിന് തിരിച്ചടിയായിരിക്കുകയാണ്.
എന്നിരുന്നാലും ലീഗിലെ പോയിന്റ് പട്ടികയില്‍ 12 മത്സരങ്ങളില്‍ നിന്ന് 10 വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഒന്നാമതാണ് അല്‍ നസര്‍. 31 പോയിന്റുകളാണ് ക്ലബ്ബ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് 11 മത്സരങ്ങളില്‍ ഒമ്പത് വിജയവും രണ്ട് സമനിലയും മായി 29 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Al Nassr Los Their Winning Streak In Saudi Pro League