അവളെക്കാൾ പ്രായമെനിക്കുണ്ട്; എന്നാൽ ചേച്ചിയെപ്പോലെയല്ല മമിത എന്നെ കാണുന്നത്: അഖില ഭാർഗവൻ
Entertainment news
അവളെക്കാൾ പ്രായമെനിക്കുണ്ട്; എന്നാൽ ചേച്ചിയെപ്പോലെയല്ല മമിത എന്നെ കാണുന്നത്: അഖില ഭാർഗവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 5:23 pm

താനും മമിതയും സുഹൃത്തുക്കൾ ആയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി അഖില ഭാർഗവൻ. തനിക്ക് മമിതയെ നേരിട്ട് പരിചയമില്ലെന്നും റിഹേഴ്സലിന്റെ സമയത്താണ് കാണുന്നതെന്നും അഖില പറഞ്ഞു. ആദ്യം ഹായ് മമിത എന്നെ പറയുമായിരുന്നുള്ളൂയെന്നും എന്നാൽ അതിന് ശേഷം സുഹൃത്തുക്കളെപോലെ ആയെന്നും അഖില കൂട്ടിച്ചേർത്തു.

തനിക്ക് മമിതയെക്കാൾ പ്രായമുണ്ടെങ്കിലും അവൾ തന്നെ ചേച്ചിയുടെ സ്ഥാനത്ത് അല്ല മറിച്ച് ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിലാണ് കാണുന്നതെന്നും അഖില പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് മമിതയുമായിട്ട് ഒരു പരിചയമുണ്ടായിരുന്നില്ല. നല്ല ടെൻഷൻ ഉണ്ടായിരുന്നു. റിഹേഴ്സലിന്റെ സമയത്ത് ആയിരുന്നു ഞങ്ങൾ നേരിട്ട് കാണുന്നതും ചെയ്തു നോക്കുന്നതുമൊക്കെ. ആദ്യം ഹായ് മമിത എന്നൊക്കെ പറയുമായിരുന്നുള്ളൂ, അങ്ങനെയായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.

എന്നാൽ പിന്നീട് ആ ഇങ്ങോട്ട് വന്നേ, പോയെ എന്നൊരു രീതിയിലേക്ക് മാറി. എനിക്ക് അവളെക്കാളും വയസുണ്ട്. എന്നാൽ അവൾ എന്നെ ചേച്ചി എന്നുള്ള രീതിയിലല്ല മറിച്ച് അവളുടെ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിലാണ് എന്നെ കാണുന്നത്. അത് നന്നായിട്ട് ഹെൽപ്പ് ചെയ്തിട്ടുണ്ട്,’ അഖില ഭാർഗവൻ പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.

മലയാളത്തിൽ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു. സിനിമ മാർച്ച് എട്ടിന് തെലുങ്കിൽ റിലീസ് ചെയ്യും. രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.

Content Highlight: Akhila bargavan about friendship with mamitha