ഫഹദ് നായകനായ ‘പാച്ചുവും അത്ഭുവിളിക്കും’ എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.
ഫഹദ് നായകനായ ‘പാച്ചുവും അത്ഭുവിളിക്കും’ എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.
ഇതാദ്യമായാണ് അഖില്‍ സത്യന്‍ നിവിന്‍ പോളിയുമായി ഒന്നിക്കുന്നത്. ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ചും സര്‍വ്വം മായ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അഖില്‍. മലയാള സിനിമയില്‍ ഏറ്റവും നന്നായി നര്‍മം കൈകാര്യം ചെയ്യുന്ന നായകന്മാരില്‍ മുന്‍ നിരയിലാണ് നിവിനുള്ളതെന്ന് അദ്ദേഹം പറയുന്നു.

സര്‍വ്വം മായ/ Theatrical poster
‘എന്നെപ്പോലെ സാമാന്യം മടിയുള്ള ഒരു എഴുത്തുകാരന്‍ ജയിച്ചുകയറേണ്ട ഏറ്റവും വലിയ പരീക്ഷയും നിവിന്‍ തന്നെയാണ്. മനസുകൊണ്ട് ഒരു സിനിമയില്‍ കയറിയാല്‍ ഓരോ സീനും അതിന്റെ പൂര്‍ണതയില്‍ എത്തുന്നതുവരെ നിവിന്‍ വിടില്ല.
അടുത്തിരുത്തി നമ്മളെക്കൊണ്ട് ചെത്തിയും മിനുക്കിയും അത് വൃത്തിയാക്കിയെടുത്തേ അടങ്ങൂ. ഇത് തീരേ എളുപ്പത്തില്‍ എഴുതിയുണ്ടാക്കിയ സിനിമയല്ല എന്നത് തന്നെയാണ് എന്റെ ധൈര്യവും,’ അഖില്‍ പറയുന്നു.
ഒരു വിദൂര സ്വപ്നം പതിയെ അടുത്തെത്തി സത്യമായി മാറിയതാണ് ‘സര്‍വ്വം മായ എന്ന സിനിമയെന്നും അതില്‍ തനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളതും നിവിനോടാണെന്നും അഖില്‍ പറഞ്ഞു.
പ്രഭേന്ദു എന്ന നമ്പൂതിരി യുവാവിനെ താനെഴുതിയതിലും ഭംഗിയായാണ് നിവിന്‍ അവതരിപ്പിച്ചിച്ചതെന്നും താനഭിനയിക്കാത്ത സീനുകളില്‍ പോലും നിവിന്‍ ഉചിതമായ ചിന്തകളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്റുകൡലെത്തുന്നത്. അജു വര്‍ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്ന പത്താമത്തെ സിനിമ എന്ന പ്രത്യേകതയും സര്‍വ്വം മായക്ക് ഉണ്ട്.
Content Highlight: Akhil Sathyan says Nivin is among the heroes who handle humor best