എല്ലാം സർവ്വം മായ എന്ന് പറയുന്നതുപോലെ നിവിന്റെ കരിയറിലെ ഒരു മായയായിരുന്നു ഈ വർഷം. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലൂടെ നിവിന്റെ പക്കാ ഒരു കംബാക്ക് ആണ് പ്രേക്ഷകർ കണ്ടത്. നിവിനോടൊപ്പം അജു കൂടെ വന്നപ്പോൾ തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയായിരുന്നു. പ്രേതങ്ങളോട് പേടിമാത്രമല്ല ക്രഷും, ഇഷ്ടവും തോന്നുമെന്ന് ഡെലൂലുവായെത്തിയ റിയ ഷിബുവും കാണിച്ചു തന്നു.
സിനിമയുടെ സെലിബ്രേഷൻ വേളയിൽ അഖിൽ സത്യൻ പറഞ്ഞ വാക്കുകളാണിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
സംവിധായകൻ ഹരിഹരൻ അദ്ദേഹത്തോട് പറഞ്ഞ ഒരു വാക്കുണ്ട് ‘വഴി മാറി പോയ മലയാളം സിനിമയെ നീ കൈപിടിച്ച് വീട്ടിലേക്ക് കയറ്റി’യെന്ന്. പക്ഷേ സത്യം പറയാം ആ കൈപിടിച്ചത് താനല്ലായെന്നും പ്രേക്ഷകരായ നിങ്ങളാണെന്നുമാണ് അഖിൽ സത്യൻ പറയുന്നത്.
‘ഹരിഹരൻ സാർ പറഞ്ഞ ഒരു വാക്കുണ്ട് ‘വഴി മാറി പോയ മലയാളം സിനിമയെ നീ കൈപിടിച്ച് വീട്ടിലേക്ക് കയറ്റി’എന്ന്. പക്ഷെ ആ കൈ പിടിച്ചത് ഓഡിയൻസ് ആയ നിങ്ങളാണ്.
Sarvam Maya Official Poter, Photo: Nivin pauly/ Facebook
ഹൈ ആക്ഷൻ ഇല്ല, ബജറ്റ് വാരിയെറിയുന്ന കാഴ്ചകൾ ഇല്ല, വലിയ ഷോക്കിംഗ് മോമെന്റുകൾ പോലും ഇല്ല. പകരം, സിംപിളായ മനുഷ്യ ഇമോഷനും ഹ്യൂമൻ റിലേഷൻസും മാത്രമുള്ള ഒരു സിനിമയെ തിയേറ്ററിലെ വൻ വിജയമാക്കി മാറ്റിയത് പ്രേക്ഷകരായ നിങ്ങളാണ്,’ അഖിൽ സത്യൻ പറഞ്ഞു.
എന്നാൽ അഖിലിന്റെ ഈ വാക്കുകളോട് നിരവധി പേരാണ് പ്രതികരിക്കുന്നത്. ഹരിഹരൻ സാർ പറഞ്ഞതുപോലെ മലയാള സിനിമയെ തിരിച്ചു കൊണ്ട് വന്നത് നിങ്ങൾ തന്നെയാണ്.
ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഒരു സിനിമ തിയേറ്ററിൽ ഓടുമോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. പക്ഷേ നിങ്ങൾ അത് തെറ്റാണെന്ന് തെളിയിച്ചു തുടങ്ങി നിരവധി പ്രതികരണങ്ങൾ ആണ് അഖിലിന്റെ ഈ വാക്കുകൾക്ക് ലഭിക്കുന്നത്.
ഒരു ട്രെയ്‌ലർ പോലും പുറത്തുവിടാതെ തിയേറ്ററുകളിലെത്തി വൻ വിജയം നേടിയ സർവം മായ നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബിൽ കയറുന്ന ചിത്രം എന്ന നേട്ടവും സ്വന്തമാക്കി. വെറും പത്ത് ദിവസങ്ങൾക്കുള്ളിലാണ് സർവം മായ ആ നേട്ടത്തിലേക്കെത്തിയത്.
Content Highlight: Akhil Sathyan on the success of Sarvam Maya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.