ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയിരുന്നു. മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ടീം ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയിരുന്നു. മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ടീം ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഹര്‍ഷ് ദുബെ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ദുബെ ഒരു ബഹുമുഖ പ്രതിഭയാണെന്നും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com
ദുബെയുടെ ബൗളിങ് മനോഹരമാണെന്നും താരത്തിന്റെ ശൈലി വൈറ്റ് ബോള്‍ ക്രിക്കറ്റിന് അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ഹര്‍ഷ് ദുബെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ധാരാളം വിക്കറ്റുകള്‍ വീഴ്ത്തുകയും ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ വളര്‍ത്തി കൊണ്ടുവരികയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മാനവ് സുതറെങ്കില്‍ ഏകദിനത്തില്‍ ദുബെയാണ്. അവന്‍ അല്പം ബഹുമുഖ പ്രതിഭയാണ്. അവന്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തുന്നു.
ദുബെയുടെ ബൗളിങ് ശൈലി വളരെ മനോഹരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള അവന്‍
ക്രീസിന്റെ ഒരു മൂലയില്‍ നിന്ന് അല്പം സൈഡ് ആം ആക്ഷനിലൂടെയാണ് പന്തെറിയുന്നത്. പന്തിനെ അല്പം അണ്ടര്‍കട്ട് ചെയ്യുകയും, വേഗതയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഇത് വൈറ്റ് ബോള്‍ ഏറെ അനുയോജ്യമാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

ഹർഷ് ദുബെ. Photo: BCCI/x.com
ആദ്യ ഏകദിനത്തില്‍ ഹര്‍ഷ് ദുബെ അഞ്ച് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെറും 47 റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്റെ പ്രകടനം. 9.40 ആയിരുന്നു താരത്തിന്റെ എക്കണോമി.
Content Highlight: Akash Chopra praise Harsh Dubey as a multifaceted player