ആകാശഗംഗയുമായി വീണ്ടും വിനയന്‍; ടീസര്‍ കാണാം
Malayala cinema
ആകാശഗംഗയുമായി വീണ്ടും വിനയന്‍; ടീസര്‍ കാണാം
ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 8:42 pm

മലയാളത്തിലെ പണംവാരി ഹെറര്‍ ചിത്രങ്ങളിലൊന്നാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. വര്‍ഷങ്ങള്‍ക്ക് ശേഷം വിനയന്‍ വീണ്ടും വരികയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ. ആകാശഗംഗ 2 എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങി.

പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: ബോബന്‍, മേക്കപ്പ്: റോഷന്‍ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.