പഞ്ചാബില്‍ അകാലി ദള്‍ അധ്യക്ഷന് നേരെ ആക്രമണം; വാഹനത്തിന് നേരെ വെടിവെപ്പ്
national news
പഞ്ചാബില്‍ അകാലി ദള്‍ അധ്യക്ഷന് നേരെ ആക്രമണം; വാഹനത്തിന് നേരെ വെടിവെപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2021, 2:39 pm

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തെന്നാണ് ബാദല്‍ പ്രതികരിച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്.

സുഖ് ബീര്‍ സിംഗിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് എസ്.യു.വിലായിരുന്നു ബാദല്‍ സഞ്ചരിച്ചത്. മുന്‍ സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്.

അകാലി ദളിന്റെ ഓഫീസിലേക്ക് കല്ലേറും നടന്നതായാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അക്രമത്തെ അകാലി ദള്‍ അപലപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Akali Dal alleges attack on Sukhbir Badal, claims 4 party workers injured in firing