റഹ്മാന്‍ മാജിക്കില്‍ ചാലിച്ച കുന്ദവൈ ദേവിയുടെയും വന്തിയത്തേവന്റെയും പ്രണയം; പൊന്നിയിന്‍ സെല്‍വന്‍ 2വിലെ ആദ്യഗാനം
Film News
റഹ്മാന്‍ മാജിക്കില്‍ ചാലിച്ച കുന്ദവൈ ദേവിയുടെയും വന്തിയത്തേവന്റെയും പ്രണയം; പൊന്നിയിന്‍ സെല്‍വന്‍ 2വിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th March 2023, 6:24 pm

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലെ ആദ്യഗാനം പുറത്ത്. കുന്ദവൈ രാജകുമാരിലുടെയും വന്തിയത്തേവന്റെയും പ്രണയം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ മാജിക്കല്‍ മ്യൂസിക്കാണ് ഗാനത്തിലെ ഏറ്റവും വലിയ ആകര്‍ഷക ഘടകം.

അകമലരെന്നാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ തുടങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പാട്ടെത്തിയിട്ടുണ്ട്. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാന രചന. റഫീക്ക് അഹമ്മദാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ എഴുതിയിരിക്കുന്നത്. ഗാനത്തിന് റിലീസിന് മുന്നോടിയായി തൃഷയും കാര്‍ത്തിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള ഇതിഹാസ നോവല്‍ ആസ്പദമാക്കിയാണ് ആണ് മണിരത്‌നം ചിത്രം ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദ- നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ പൊന്നിയിന്‍ സെല്‍വനിലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോസായാണ് ചിത്രത്തിന്റെ ഒ.ടി.ടി. പാര്‍ട്ണര്‍. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആദ്യഭാഗം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Content Highlight: aka malar song from ponniyin selvan 2