Administrator
Administrator
ഈ സമരം ജനങ്ങള്‍ക്കെതിരോ? ഈ നീക്കം ഭാവിക്ക് വേണ്ടിയോ ?
Administrator
Saturday 12th January 2013 1:26pm

നികുതിപ്പണത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്കായി ചിലവാക്കുന്നു എന്നു പറയുമ്പോള്‍ അത് എന്തിന് വേണ്ടി എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ? സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക്, ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക്, വരും തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക്, ക്രമസമാധാനം പാലിക്കുന്നതിനും മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുന്നതിനുമുള്ള പോലീസുകാര്‍ക്ക് – എന്നു വെച്ചാല്‍ പൊതു ജനങ്ങള്‍ക്ക് കിട്ടുന്ന നാനാതരം സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പറയപ്പെടുന്ന സംഖ്യ ചിലവാക്കുന്നത്.ഏ.കെ രമേശ് എഴുതുന്നുഎസ്സേയ്‌സ് /ഏ.കെ രമേശ്

പിരിഞ്ഞു കിട്ടുന്ന നികുതിപ്പണത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടി വന്നാല്‍ ബാക്കി വരുന്ന 95 ശതമാനം ജനങ്ങളുടെയും ക്ഷേമത്തിന് എന്തു ചെയ്യും എന്നാണ് കേരളാ മുഖ്യമന്ത്രി ചോദിക്കുന്നത്. ഇതേ ചോദ്യം വളരെ നേരത്തേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. 90 കളുടെ തുടക്കം മുതല്‍ക്ക് ലോക ബാങ്കിന്റ എല്ലാ രേഖകളിലും ആവര്‍ത്തിച്ചുന്നയിച്ചുക്കൊണ്ടേയിരിക്കുന്ന ചോദ്യമാണ്.

Ads By Google

നേരാണ്, നികുതിപ്പണം ചുരുങ്ങി വരുകയാണ്. കാരണം അതീവസമ്പന്നമാരില്‍ നിന്ന് പഴയതു പോലെ പിരിക്കാനാവുന്നില്ല. അവര്‍ക്ക് നല്‍കുന്ന നികുതിയിളവ് ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം അത്തരക്കാര്‍ അടക്കേണ്ടിയിരുന്ന 5.28 ലക്ഷം കോടിയാണ് ഒഴിവാക്കിക്കൊടുത്തത്.

അതുകൊണ്ടൊക്കെയാണ്് നികുതിവല പരത്തിവിരിക്കേണ്ടി വരുന്നത്. അങ്ങനെയാണ് മുമ്പൊന്നും നികുതി വലയില്‍ പെട്ടിട്ടില്ലാത്ത ബാര്‍ബര്‍ഷാപ്പുകാരനും മുറുക്കാന്‍ കടക്കാരനുമൊക്കെ നികുതയിടക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയില്‍ 100 രൂപ നിക്ഷേപിക്കുന്ന പാവപ്പെട്ട ചെരുപ്പുകുത്തിക്കും 35 രൂപ സര്‍വ്വീസ് ടാക്‌സ് അടക്കേണ്ടി വരുന്നത്.

പിരിഞ്ഞു കിട്ടുന്ന സംഖ്യ കുറഞ്ഞു വരുന്ന ഒരു സാഹചര്യത്തില്‍ സര്‍ക്കാറിനെന്തു വഴി എന്നാണ് ചോദ്യം. അത് കുറയാതെ നോക്കുന്നതെങ്ങനെ എന്നായിരുന്നു തോമസ് ഐസക്ക് ധനമന്ത്രിയായപ്പോള്‍ കേരളത്തെ പഠിപ്പിച്ചത്!

ആകട്ടെ, നികുതിപ്പണത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്കായി ചിലവാക്കുന്നു എന്നു പറയുമ്പോള്‍ അത് എന്തിന് വേണ്ടി എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ? സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക്, ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക്, വരും തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക്, ക്രമസമാധാനം പാലിക്കുന്നതിനും മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുന്നതിനുമുള്ള പോലീസുകാര്‍ക്ക് – എന്നു വെച്ചാല്‍ പൊതു ജനങ്ങള്‍ക്ക് കിട്ടുന്ന നാനാതരം സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പറയപ്പെടുന്ന സംഖ്യ ചിലവാക്കുന്നത്.

അങ്ങനെ സേവനങ്ങള്‍ സര്‍ക്കാര്‍ തന്നെ എന്തിന് ഏറ്റെടുക്കണം എന്നതാണ് നമ്മുടെ കാലത്ത് ഉയര്‍ന്നു വരുന്ന ഒരു ചോദ്യം. ആരോഗ്യ മേഖലയില്‍ നിന്നും വിദ്യാഭ്യാസമേഖലയില്‍ നിന്നുമൊക്കെ സര്‍ക്കാര്‍ തടിയൂരുന്നത് അതുകൊണ്ടാണ്.

ഇനി ഈ 80 ശതമാനമെന്നത് ചുരുക്കിച്ചുരുക്കി ഒരമ്പതോ അറുപതോ ആക്കി എന്നു കരുതുക. അതിന്റെ ഏതെങ്കിലുമൊരുശതമാനം സാധാരണ ആം ആദ്മിയിലേക്ക് എത്തുമോ? പാവപ്പെട്ടവരിലേക്ക് നികുതിവല നീണ്ടു വരുന്ന രീതി നാം നേരത്തേ കണ്ടു.

സേവന മേഖലയാകെ അനാകര്‍ഷകമാക്കി ആളെ ചുരുക്കുക എന്നതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിങ്ങിനെ തകര്‍ക്കാന- നുവദിക്കുകയില്ല എന്നു തന്നെയാണ് പ്രക്ഷോഭ രംഗത്തുള്ളവര്‍ പറയുന്നത്. നാളത്തെ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവു- മാണെന്നുറപ്പു വരുത്താനാണ് ഇന്ന് സമര രംഗത്തുള്ളവര്‍ പരിശ്രമിക്കുന്നത്

അപ്പോള്‍ സാധാരണക്കാരായ ഇന്ത്യക്കാരെ ഓര്‍ത്താണ് കണ്ണുനീര്‍ തൂവുന്നതെങ്കില്‍, ആദ്യം ചെയ്യേണ്ട പണി വന്‍കിടക്കാരില്‍ നിന്ന്  നെഹ്‌റുവിന്റെ കാലത്ത് പിരിച്ച അത്രയും ഇല്ലെങ്കില്‍പോട്ടെ, ഇന്ദിരാജിയുടെ കാലത്ത് ഈടാക്കിയ നികുതിയെങ്കിലും പിരിച്ചെടുക്കും എന്നുറപ്പു വരുത്തുകയാണ്.

പ്രകൃതി വിഭവങ്ങള്‍ ( പ്രകൃതി വാതകം, എണ്ണ, 2ജി) കാട്ടുകൊള്ള നടത്താന്‍ റിലയന്‍സിനെപ്പോലുള്ള വമ്പന്മാര്‍ക്ക് പതിച്ചുകൊടുക്കാതെ, പൊതുമുതല്‍ സര്‍ക്കാര്‍ തന്നെ ശക്തിപ്പെടുത്തുകയാണ്. പ്രതിശീര്‍ഷ ഭക്ഷ്യഉപഭോഗം കുറഞ്ഞു വരുന്നത് കണ്ടറിഞ്ഞ് പൊതുവിതരണ സമ്പ്രദായം നടപ്പാക്കുകയാണ്, ആഗോള പട്ടിണി സൂചികയുടെ കാര്യത്തില്‍ ഇന്ത്യ കീഴോട്ട് കീഴോട്ട് പോകുന്നത് മനസ്സിലാക്കി പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ ശ്രമിക്കുകയാണ്.

കര്‍ഷക ആത്മഹത്യകള്‍ പെരുകി വരുന്നത് കണ്ട് കാര്‍ഷിക സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുകയാണ്.

എന്നാല്‍ കാര്‍ഷിക മേഖലയിലുണ്ടാക്കിയ നേട്ടങ്ങളത്രയും തകര്‍ത്തെറിയും വിധം വന്‍കിട വിത്ത്-വളം കമ്പനികള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍. ആഗോള മൂലധനത്തിനായി വാതിലുകളെല്ലാം തുറന്നിട്ടു കൊടുക്കുമ്പോള്‍ നാട്ടില്‍ പതിനായിരങ്ങളുടെ കാര്യം എങ്ങനെ നോക്കി നടത്താന്‍ പറ്റും?

കൃഷിക്കുള്ള സബ്‌സിഡികളും താങ്ങു വിലകളും പൊതുവിതരണ സമ്പ്രദായം തന്നെയും ഒഴിവാക്കണമെന്ന് മൊണ്‍സാന്റോയും കാര്‍ഗിലും ആണ് ഗാട്ടിന്റെ ചര്‍ച്ചാവേദികളില്‍ ആവശ്യപ്പെട്ടത്, ലോകത്താകെയുള്ള വമ്പന്‍ കുത്തകകള്‍ക്കായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംവിധാനത്തില്‍ ഇന്ത്യപോയി കീഴടങ്ങിക്കൊടുക്കുകയും ചെയ്തു.

അടുത്ത പേജില്‍ തുടരുന്നു

Advertisement