തിരുവന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന് മറുപടിയുമായി എ.കെ. ആന്റണി. നിയമസഭയില്‍ പൊലീസ് അതിക്രമണ ചര്‍ച്ചക്കിടയില്‍ തന്റെ ഭരണകാലത്തെക്കുറിച്ചുള്ള എല്‍.ഡി.എഫ് അംഗങ്ങളുടെ പരാമര്‍ശങ്ങളെ എകെ ആന്റണി അപലപിച്ചു.
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന് മറുപടിയുമായി എ.കെ. ആന്റണി. നിയമസഭയില്‍ പൊലീസ് അതിക്രമണ ചര്‍ച്ചക്കിടയില്‍ തന്റെ ഭരണകാലത്തെക്കുറിച്ചുള്ള എല്‍.ഡി.എഫ് അംഗങ്ങളുടെ പരാമര്‍ശങ്ങളെ എകെ ആന്റണി അപലപിച്ചു.
1995ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്നു കാലഘട്ടത്തില്‍ കേരള ഹൈക്കോടതിയുടെ ഒരു ഉത്തരവ് നടപ്പാക്കാന്‍ ശിവഗിരിയില്‍ പൊലീസിനെ അയക്കേണ്ടി വന്നതില്‍ ഏറെ വിഷമമുണ്ടെന്നും അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നെന്നും ആന്റണി പറഞ്ഞു. കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പൊലീസ് ശിവഗിരിയില്‍ എത്തിയത്.
ശിവഗിരിയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്വാമി പ്രകാശാനന്ദയുടെ പാനലിന് അധികാരം കൈമാറ്റം ചെയ്യാന്‍ എതിര്‍ കക്ഷികള്‍ വിസമ്മതിച്ച പശ്ചാതലത്തിലാണ് നടപടി എടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശാനന്ദയുടെ കയ്യില്‍ ഭരണം ഏല്‍പ്പിച്ചാല്‍ ശിവഗിരിയെ കാവിവല്‍ക്കരിക്കുമെന്നായിരുന്നു എതിര്‍ ഭാഗം വാദിച്ചത്.
കീഴ്‌കോടതിയുടെ വിധി സ്വാമി പ്രകാശാനന്ദയുടെ പാനലിന് അനുകൂലമായിരുന്നെങ്കിലും കേസ് ഹൈക്കോടതിയിലെത്തി. ശേഷം ജസ്റ്റിസ് ബാലസുബ്രഹ്‌മണ്യത്തിന്റെ പാനല്‍ സ്വാമി പ്രകാശാന്ദയ്ക്ക് അധികാര കൈമാറ്റം നടത്തണമെന്ന് ഉത്തരവും നല്‍കി.
ഇതിന് തടസം നിന്ന എതിര്‍കക്ഷികളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും നടപടി സ്വീകരിക്കാനും ബാലസുബ്രഹ്‌മണ്യം പൊലീസിനുള്ള എല്ലാ പരമാധികാരങ്ങളും നല്‍കാന്‍ ഉത്തരവിട്ടു. ഇതിനിടയില്‍ എതിര്‍ കക്ഷികളോട് പിന്‍മാറാന്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ശേഷമാണ് പൊലീസിനോടൊപ്പം സ്വാമി പ്രകാശാന്ത വീണ്ടും ശിവഗിരിയില്‍ അധികാരം ഏറ്റെടുക്കാനെത്തിയതും എതിരെ നിന്നവരെ പൊലീസിന് മാറ്റി നിര്‍ത്തേണ്ടി വന്നതും. മാധ്യമങ്ങളോട് സംസാരിക്കവെയാണ് എ.കെ. ആന്റണി ഗിവഗിരി സംഭവത്തെക്കുറിച്ച് സംസാരിച്ചത്.
Content Highlight: AK Antony responds to the Chief Minister’s speech in the assembly