മക്കളുടെ പ്രൈവസി മാത്രമല്ല കാരണം, എന്നെ വിറ്റല്ലേ ഫേമസ് ആയതെന്ന് അവർ ചോദിക്കരുത്: അജു വർഗീസ്
Malayalam Cinema
മക്കളുടെ പ്രൈവസി മാത്രമല്ല കാരണം, എന്നെ വിറ്റല്ലേ ഫേമസ് ആയതെന്ന് അവർ ചോദിക്കരുത്: അജു വർഗീസ്
നന്ദന. ടി
Tuesday, 21st July 2026, 8:11 am

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഈ അടുത്തകാലത്തായി താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും അതിലെ ഇടപെടലുകളെയും കുറിച്ച് മനസ് തുറക്കുകയാണ് അജു വർഗീസ്. യു.ഇൻ .യു എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അജു വര്ഗീസ്.photo.screen grab/youtube

‘എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റിങ് എല്ലാം ചെയ്യുന്നത് അഡ്മിനാണ്, പക്ഷെ അതിൽ എന്ത് ഇടണം എന്നുള്ളത് തീരുമാനിക്കുന്നത് ഞാനാണ്. ഈ പോസ്റ്റുകളിൽ നിന്നൊക്കെ പലപ്പോഴും കുട്ടികളെ മാറ്റി നിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഈ അടുത്തൊക്കെ ആയിട്ട് ചില തമാശകളൊക്കെ വന്നപ്പോൾ ഞാൻ അത് പോസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ഇതിൽ നിന്നെല്ലാം ഒഴിവാക്കണം എന്ന് വിചാരിച്ചത് അവരുടെ പ്രൈവസി കൊണ്ട് മാത്രമല്ല, മറിച്ച് അവർ വെറുതെ ഫേമസ് ആവാതെ അധ്വാനിച്ച് ഫേമസ് ആവട്ടെ എന്ന് വിചാരിച്ചിട്ടായിരുന്നു. അത് മാത്രമല്ല, അവരെ വെച്ചിട്ട് ഞാനും പോപ്പുലർ ആവേണ്ട, അവരെ വിറ്റ് എന്ന് അവർക്ക് ഒരു തോന്നൽ വേണ്ട. അപ്പോൾ ഞാൻ അതിലൊരു മിതത്വം എപ്പോഴും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. കാരണം നാളെ അവർ വന്നിട്ട് എന്നെ വിറ്റിട്ടല്ലേ നിങ്ങൾ ഫേമസ് ആയത് എന്ന് ചോദിച്ചാൽ, ആ കുറച്ചു, എന്ന് പറയാമല്ലോ.

സോഷ്യൽ മീഡിയയെ പൊതുവെ ഒരു കച്ചവടമായിട്ടാണ് ഞാൻ കാണാറുള്ളത്. ഞാൻ എന്റെ ഫോട്ടോ ഇടുമ്പോൾ എന്നെ വിറ്റോ എന്ന് ചോദിക്കാറുണ്ട്. അതായത് നമ്മൾ ചുമരിൽ കൊണ്ടുപോയി പോസ്റ്റർ ഒട്ടിക്കുന്ന ഒരു സംഭവത്തിന്റെ ഡിജിറ്റൽ വേർഷൻ മാത്രമാണ് സോഷ്യൽ മീഡിയ. പക്ഷെ അതിൽ നിന്നും തിരിച്ചു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. ഇപ്പോൾ ഞാൻ ചെയ്യുകയാണെങ്കിൽ എന്റെ സിനിമകൾക്ക് ഗുണം ചെയ്യുന്ന രീതിയിലൊക്കെ ആയിരിക്കും, എന്നാൽ മറ്റൊരു വ്യക്തി ചെയ്യുമ്പോൾ അത് ഒരു പേഴ്സണൽ കോംപ്ലിമെന്റിനോ അല്ലെങ്കിൽ വാലിഡേഷനോ ഒക്കെ വേണ്ടിയായിരിക്കും,’ അജു വർഗീസ് പറഞ്ഞു.

അജു വര്ഗീസ്.photo.screen grab/youtube

Content Highlight: Aju varghese talks about his social media usage and keeping the kids away from social media

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം