ലീഡ് റോൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; ലുക്ക് ചേഞ്ച് ഫ്രീഡം ലീഡ് റോളിനില്ല: അജു വർഗ്ഗീസ്
Malayalam Cinema
ലീഡ് റോൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; ലുക്ക് ചേഞ്ച് ഫ്രീഡം ലീഡ് റോളിനില്ല: അജു വർഗ്ഗീസ്
നന്ദന എം.സി
Thursday, 25th December 2025, 5:56 pm

മലയാളികളുടെ പ്രിയ താരമാണ് അജു വർഗ്ഗീസ്. കരിയറിന്റെ ആദ്യ ഘട്ടത്തിൽ കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഇപ്പോൾ ക്യാരക്ടർ റോളുകളിലും തന്റെ മികവ് തെളിയിക്കുകയാണ്.

അജു വർഗ്ഗീസ്, Photo: Varghese/Facebook

സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അജു വർഗീസ് ഇപ്പോൾ ശ്രദ്ധ പുലർത്താറുണ്ട്. തിരക്കഥ താൻ പൂർണമായും വായിക്കാറില്ലെന്നും പകരം തന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കുകായാണ് ചെയ്യാറെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ താൻ ലീഡ് റോൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും, വന്നതെല്ലാം യാദൃശ്ചികം മാത്രമാണെന്നും പറയുകയാണ് താരം. ദി ഫോർത്ത് വാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജു വർഗ്ഗീസ്, Photo: Varghese/Facebook

‘ എന്റെ മനസ്സിൽ ഒരു ലീഡ് റോൾ ചെയ്യണമെന്ന് ഒട്ടും ഞാൻ ചിന്തിച്ചിട്ടില്ല. ലീഡ് റോൾ സംഭവിച്ചിട്ടുള്ളതെല്ലാം വളരെ യാദൃശ്ചികമാണ്. കേരള ക്രൈം ഫയൽസും അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്. ഞാൻ ആയിരിക്കും അതിലെ കോൺസ്റ്റബിൾ എന്നായിരുന്നു കരുതിയത്. ലീഡ് റോൾ ചെയ്യാൻ ഞാൻ ഡിസൈൻഡ് അല്ല,’ അജു വർഗ്ഗീസ് പറഞ്ഞു.

കുറച്ച് കാലം മുൻപ് വരെ മറ്റു ക്യാരക്റ്റേഴ്സിന് ലഭിക്കുന്ന ലുക്ക് ചേഞ്ച് ഫ്രീഡം ലീഡ് റോൾസിന് ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അതിൽ മാറ്റമുണ്ടെന്നും താരം പറഞ്ഞു. ലീഡ് റോളിൽ നിന്നും ലുക്ക് ചേഞ്ച് ചെയ്യാൻ കഴിയുന്ന വളരെ കുറച്ച് നടന്മാരെ ഉള്ളു. അതിൽ ഒന്ന് മമ്മൂക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാരക്ടർ റോൾസ് ആണ് എന്തുകൊണ്ടും നല്ലതെന്ന് തന്നോട് ഒരുപാട് താരങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അജു കൂട്ടിച്ചേർത്തു.

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായയാണ് അജുവിന്റെ അവസാനം തീയേറ്ററിൽ ഇറങ്ങിയ ചിത്രം. ഫയർഫ്ലൈ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ നിവിൻ പോളി, ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

 

Content Highlight: Aju Varghese says he doesn’t want to play the lead role

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.