മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയ അജു വർഗീസ് തമിഴിലും തന്റെ സാന്നിധ്യം, ഉറപ്പിച്ച വ്യക്തിയാണ്. അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായയിൽ പ്രേക്ഷകർ ഏറെ ഏറ്റെടുത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അജുവിന്റേത്.
അതിനിടയിൽ സോഷ്യൽ മീഡിയയിൽ അജു ഇട്ട ഒരു ഫോട്ടോയാണിപ്പോൾ എല്ലാവരുടെയും ശ്രദ്ധ കവരുന്നത്.
പ്രഭുദേവയും എ.ആർ.റഹ്മാനും ഇരുവശങ്ങളിലായി നിൽക്കുന്ന ചിത്രത്തിന് ‘എല്ലാം സർവ്വം മായ’ എന്ന ക്യാപ്ഷനോടെയാണ് അജു പങ്കുവച്ചത്. പോസ്റ്റ് വന്നതോടെ പ്രേക്ഷകർ പറഞ്ഞതും ഒറ്റ വാക്ക് എല്ലാം സർവ്വം മായ തന്നെ.
ഡാൻസിൽ ഇന്ത്യയുടെ അഭിമാന താരമായ പ്രഭുദേവയും,ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ റോജാകാതലന്‍ എ.ആര്‍ റഹ്മാനും ഇരുവരുടെയും നടുവിൽ നിൽക്കുന്ന അജു വർഗീസിന്റെ ഫോട്ടോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്. ‘ബെസ്റ്റ് ഡാൻസറും ബെസ്റ്റ് മ്യൂസിഷ്യനും ഇടയിൽ നിൽക്കുന്ന ഭാഗ്യവാൻ, അഖില ഉലക നായകൻ അജുവിന്റെ ഇടവും വലവും കാത്ത് ഇന്ത്യയുടെ അഭിമാനങ്ങൾ, എന്തായിത് എല്ലാം സർവ്വം മായ തന്നെ ‘എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്.
പ്രഭുദേവ, അർജുൻ അശോകൻ , Photo: Aju Varghese/ Facebook
പ്രഭുദേവ നായകനായി എത്തുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള ചിത്രമാണിത്. എ.ആർ.റഹ്മാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മൂൺ വാക്കിനുണ്ട് ചിത്രത്തിൽ പ്രഭുദേവയുടെ കസിനായ ‘ലോർഡ് ജോക്കോവിച്ച്’ എന്ന കഥാപാത്രമായാണ് അജു എത്തുന്നത്.
മൂൺ വാക്കിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നപ്പോഴും സോഷ്യൽ മീഡിയ ഇളക്കി മറിച്ച ഒന്നായത് മാറിയിരുന്നു. അജുവിന്റെ വേറിട്ട സ്റ്റൈലും എനർജിയുമാണ് ആരാധകർ ഏറെ ശ്രദ്ധിച്ചത്. അതുപോലെതന്നെ ഈ ഫോട്ടോയും ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുകയാണ്.
‘സർവം മായ’ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ അജുവിൻ്റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്ത ഒന്നായിരുന്നു. തമിഴിൽ മികച്ച നിരൂപക പ്രശംസ നേടിയ ‘പറന്ത് പോ’ എന്ന ചിത്രത്തിന് ശേഷം അജുവിൻ്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും മൂൺ വാക്ക് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ബിഹൈൻഡ് വുഡ്‌സ് നിർമ്മിക്കുന്ന ‘മൂൺവാക്ക്’ ഒരു മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായാണ് ഒരുങ്ങുന്നത്.
അജു വർഗീസിനൊപ്പം അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ‘രോമാഞ്ചം’ എന്ന സിനിമയ്ക്ക് ശേഷം തമിഴിലും അർജുൻ അശോകന് ആരാധകർ ഏറെയാണ്. നിഷ്‌മ ചെങ്കപ്പ, റെഡിൻ കിൻസ്ലി, മൊട്ട രാജേന്ദരൻ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.
Content Highlight: Aju Varghese’s new photo goes viral on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.