എന്ത് തൊട്ടാലും വൈറലാകുന്ന അവസ്ഥയിലാണ് അജു വർഗീസിപ്പോൾ. 2026 തുടക്കത്തിൽ തന്നെ രണ്ടും കല്പിച്ചാണെന്നാണ് അദ്ദേഹത്തിന്റെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും വ്യക്തമാക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കുന്ന താരമായി മാറിയ അജു, അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിൽ പ്രേക്ഷകരെ കയ്യിലെടുക്കുന്ന രൂപേഷ് നമ്പൂതിരി എന്ന കഥാപാത്രമായാണ് എത്തിയത്.
അജു വർഗീസ്, Photo: Aju Varghese/ Facebook
ഇതോടൊപ്പം ഡാൻസിൽ ഇന്ത്യയുടെ അഭിമാനമായ പ്രഭുദേവ നായകനായി എത്തുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിലും അജു ഒരു അടിപൊളി വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സിനിമയുടെ പോസ്റ്ററുകൾ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നതോടെ തന്നെ അജുവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
പ്രഭുദേവ, അജു വർഗീസ്, എ ആർ റഹ്മാൻ, Photo: Aju Varghese/ Facebook
ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മറ്റൊരു ചിത്രം നിമിഷങ്ങൾക്കകം വൈറലായിരിക്കുകയാണ്. ജിമ്മിൽ കഠിനമായി വെയിറ്റ് എടുത്ത് പരിശീലനം നടത്തുന്ന അജുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തോടൊപ്പം നൽകിയ ക്യാപ്ഷനാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയത്. ടൊവിനോ തോമസിനെയും പൃഥ്വിരാജിനെയും മെൻഷൻ ചെയ്ത് ‘ഇവരാണ് എന്റെ ഹീറോകൾ’ എന്ന് കുറിച്ച അജുവിന്റെ രസകരമായ പോസ്റ്റ് ഇതിനോടകം തന്നെ വലിയ രീതിയിൽ വൈറലാവുകയാണ്.
അജു വർഗീസ്, Photo: Aju Varghese/ Facebook
അടിച്ചു കയറി വാ, ഇത് കത്തും, ഒരു ഗ്ലാസ് പാലെടുക്കട്ടെ, ക്ഷീണം കാണും തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഇതോടൊപ്പം ആരാധകർ തയ്യാറാക്കിയ അജുവിന്റെ എ.ഐ ഇമേജുകളും വ്യാപകമായി പങ്കുവെക്കപ്പെടുന്നു.
പ്രഭുദേവ നായകനായെത്തുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിലെ അജുവിന്റെ പ്രകടനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വീണ്ടും ശ്രദ്ധ നേടുന്നത്.
പ്രഭുദേവയുടെയും എ.ആർ. റഹ്മാന്റെയും ഒപ്പമുള്ള ചിത്രം ‘എല്ലാം സർവ്വം മായ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചതും മുൻപ് വലിയ രീതിയിൽ വൈറലായിരുന്നു.
കൂടാതെ ‘ലോർഡ് ജോക്കോവിച്ച്’ എന്ന കഥാപാത്രമായാണ് അജു ‘മൂൺ വാക്ക്’ ചിത്രത്തിൽ എത്തുന്നത്. ആ കഥാപാത്രത്തിന്റെ പോസ്റ്ററിലെ അജുവിന്റെ എനർജിയും സ്റ്റൈലും ആരാധകർ ഏറെ പ്രശംസിച്ചിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.