മുംബൈ: വിരാട് കോഹ്‌ലി-അനില്‍ കുംബ്ലെ പോരിന് ദു:ഖകരമായ അവസാനമാണുണ്ടായത്. വിവാദത്തില്‍ പ്രതികരണവുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ രണ്ടു പേരുടേയും പക്ഷം ചേരാന്‍ ആളുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെ മുന്‍ നായകന്‍ കൂടിയായ അജിത് വഡേര്‍ക്കറും രംഗത്തെത്തിയിരിക്കുകയാണ്.
കുംബ്ലെയുമായുള്ള പ്രശ്‌നം ഇന്ത്യന്‍ നായകന്‍ കൈകാര്യം ചെയ്ത രീത തീരെ ശരിയായില്ലെന്നും ഇന്ത്യന്‍ ടീം തോറ്റവരുടെ കൂട്ടമാണെന്നുമായിരുന്നു അജിതിന്റെ പ്രതികരണം.
നായകനുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കുംബ്ലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. കാലാവധി തീരാനിരിക്കെയായിരുന്നു കുംബ്ലെയുടെ രാജി. എന്നാല്‍ കുംബ്ലെ തന്നെയാണ് ഈ ജോലിയ്ക്ക് പറ്റിയവന്‍ എന്നാണ് മുന്‍ നായകന്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രകടനമാണ് അദ്ദേഹം അതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നത്.
താന്‍ പരിശീലകനായിരുന്ന കാലത്ത് കുംബ്ലെ ടീമിലുണ്ടായിരുന്നുവെന്നും അന്നും വളരെ അടുക്കും ചിട്ടയുമുള്ളവനായിരുന്നു കുംബ്ലെയെന്നു പറഞ്ഞ മുന്‍ നായകന്‍ കളിയെ ഭ്രാന്തമായി കാണുന്ന കുംബ്ലെയെ ഇത്തരത്തില്‍ പുറത്തേക്ക് നയിച്ച ഇന്ത്യന്‍ ടീമിനെ ലോകതോല്‍വികളുടെ കൂട്ടമായാണ് അജിത് വിശേഷിപ്പിക്കുന്നത്.
