അതിനായി ഏറെ കാത്തിരുന്നു; മത്സര ശേഷം മനസ് തുറന്ന് രഹാനെ
Cricket
അതിനായി ഏറെ കാത്തിരുന്നു; മത്സര ശേഷം മനസ് തുറന്ന് രഹാനെ
ശ്രീരാഗ് പാറക്കല്‍
Monday, 20th April 2026, 4:46 pm

2026ലെ ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയിച്ചത്.

മത്സരത്തിലെ വിജയത്തിന് ശേഷം കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ സംസാരിച്ചിരുന്നു. മത്സരത്തില്‍ റിങ്കു സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും തങ്ങളുടെ ഫോം വീണ്ടെടുത്തതില്‍ സന്തോഷമുണ്ടെന്ന് രഹാനെ പറഞ്ഞു.

‘റിങ്കു സിങ്ങിന്റേയും വരുണ്‍ ചക്രവര്‍ത്തിയുടേയും കാര്യത്തില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. വരുണ്‍ മോശം ഫോമിലൂടെ കടന്നുപോയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അദ്ദേഹം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതുപോലെ മാനസികമായി വലിയ സമ്മര്‍ദത്തിലായിരുന്ന റിങ്കു കളി ഫിനിഷ് ചെയ്ത രീതി കാണാന്‍ ഏറെ കാത്തിരുന്നതാണ്.

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും നേടി. ഇംപാക്ട് ആയി ഇറങ്ങിയ വരുണ്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.

3.50 എന്ന കിടിലന്‍ എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. മത്സരത്തിലെ താരവും വരുണായിരുന്നു. റിങ്കു സിങ് 34 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

Content Highlight: Ajinkya Rahane Talking About Victory Of KKR

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ