| Friday, 5th September 2025, 3:59 pm

അവന്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും അണ്ടര്‍റേറ്റഡ് താരം: അജിന്‍ക്യ രഹാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അണ്ടര്‍റേറ്റഡ് താരമാണ് ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലെന്ന് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു രഹാനെ.

‘കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അക്സര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അവന്‍ മികച്ച രീതിയിലാണ് കളിക്കുന്നത്.

കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എല്ലാം ബാറ്റര്‍, ബൗളര്‍ എന്ന നിലയില്‍ മികച്ച പ്രകടനം അവന്‍ പുറത്തെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ഏത് ഘട്ടത്തിലും അക്‌സറിനെ കൊണ്ട് പന്തെറിയിക്കാന്‍ കഴിയും,’ രഹാനെ പറഞ്ഞു.

അക്സര്‍ ഏതൊരു ക്യാപ്റ്റനും സന്തോഷം നല്‍കുന്ന തരത്തിലുള്ള ഒരു താരമാണെന്നും അദ്ദേഹം പറഞ്ഞു. അവന് മികച്ച ഫീല്‍ഡിങ് നടത്താനും സാധിക്കും.

ഏഷ്യ കപ്പ് നടക്കുന്ന ദുബൈയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാവാനാണ് സാധ്യത. അതുകൊണ്ട് അക്‌സറിന്റെ കഴിവും അനുഭവവും ഇന്ത്യന്‍ ടീമിന് ഉപകാരപ്രദമായിരിക്കു മെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അക്സര്‍ പട്ടേലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് യു.എ.ഇയിലാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 29 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Ajinkya Rahane says that Axar Patel is most underrated player in Indian cricket team

We use cookies to give you the best possible experience. Learn more