ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അണ്ടര്‍റേറ്റഡ് താരമാണ് ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലെന്ന് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു രഹാനെ.
‘കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അക്സര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അവന്‍ മികച്ച രീതിയിലാണ് കളിക്കുന്നത്.
കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എല്ലാം ബാറ്റര്‍, ബൗളര്‍ എന്ന നിലയില്‍ മികച്ച പ്രകടനം അവന്‍ പുറത്തെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ഏത് ഘട്ടത്തിലും അക്‌സറിനെ കൊണ്ട് പന്തെറിയിക്കാന്‍ കഴിയും,’ രഹാനെ പറഞ്ഞു.
അക്സര്‍ ഏതൊരു ക്യാപ്റ്റനും സന്തോഷം നല്‍കുന്ന തരത്തിലുള്ള ഒരു താരമാണെന്നും അദ്ദേഹം പറഞ്ഞു. അവന് മികച്ച ഫീല്‍ഡിങ് നടത്താനും സാധിക്കും.
ഏഷ്യ കപ്പ് നടക്കുന്ന ദുബൈയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാവാനാണ് സാധ്യത. അതുകൊണ്ട് അക്‌സറിന്റെ കഴിവും അനുഭവവും ഇന്ത്യന്‍ ടീമിന് ഉപകാരപ്രദമായിരിക്കു മെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അക്സര്‍ പട്ടേലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് യു.എ.ഇയിലാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 29 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്.